Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightചാലിയം തീപിടിത്തം:...

ചാലിയം തീപിടിത്തം: നഷ്ടം 1.40 കോടി

text_fields
bookmark_border
ചാലിയം തീപിടിത്തം: നഷ്ടം 1.40 കോടി
cancel
camera_alt

ചാ​ലി​യം ഫി​ഷ് ലാ​ൻ​ഡി​ങ് സെ​ന്റ​റി​ലു​ണ്ടാ​യ അ​ഗ്‌​നി​ബാ​ധ​യി​ൽ പൂ​ർ​ണ​മാ​യും ക​ത്തി​യ​മ​ർ​ന്ന

ത​ന്റെ വ​ർ​ക്ക്ഷോ​പ്പ് നോ​ക്കി​നി​ൽ​ക്കു​ന്ന ഉ​ട​മ അ​ഞ്ചു​ടി​ക്ക​ൽ ജം​ഷീ​ർ

ക​ട​ലു​ണ്ടി: ചാ​ലി​യം ഫി​ഷ് ലാ​ൻ​ഡി​ങ് സെ​ന്റ​റി​ൽ തി​ങ്ക​ളാ​ഴ്ച രാ​ത്രി​യു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ 1.40 കോ​ടി​യു​ടെ ന​ഷ്ടം സം​ഭ​വി​ച്ച​താ​യി റി​പ്പോ​ർ​ട്ട്. താ​ൽ​ക്കാ​ലി​ക കോ​ൺ​ക്രീ​റ്റ് തൂ​ണു​ക​ളി​ൽ ഓ​ല​മേ​ഞ്ഞ ഷെ​ഡു​ക​ളാ​ണ് അ​ഗ്നി​ക്കി​ര​യാ​യ​ത്. 11 ഷെ​ഡു​ക​ൾ പൂ​ർ​ണ​മാ​യും മൂ​ന്നെ​ണ്ണം ഭാ​ഗി​ക​മാ​യും ക​ത്തി​ന​ശി​ച്ചു. ഈ ​ഷെ​ഡു​ക​ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന പെ​ട്രോ​ൾ, ഡീ​സ​ൽ, മ​ണ്ണെ​ണ്ണ ഉ​ൾ​പ്പെ​ടെ ആ​യി​ര​ക്ക​ണ​ക്കി​നു രൂ​പ വി​ല​വ​രു​ന്ന ഇ​ന്ധ​ന​ങ്ങ​ളും ക​ത്തി​ത്തീ​ർ​ന്നു. ഇ​ലാ​ഹി എ​ക്സിം ഗ്രൂ​പ്പി​ന്റെ 700 ബോ​ക്സു​ക​ൾ അ​ട​ക്കം 3000ത്തോ​ളം ക​ത്തി​ന​ശി​ച്ച​വ​യി​ൽ​പ്പെ​ടും.

വ​ട​ക്കാ​ട്ട് ഫാ​റൂ​ഖി​ന്റെ പേ​രി​ൽ 1000 ബോ​ക്സു​ക​ൾ ബാ​ങ്ക് വാ​യ്പ​യി​ൽ വാ​ങ്ങി​ച്ച​താ​യി​രു​ന്നു. ക​ട​ലി​ലി​റ​ക്കാ​തെ ഷെ​ഡി​ൽ സൂ​ക്ഷി​ച്ച​താ​യി​രു​ന്നു 700 ബോ​ക്സു​ക​ൾ. ശേ​ഷി​ക്കു​ന്ന 300 എ​ണ്ണം മ​റ്റൊ​രി​ട​ത്താ​യ​തു​കൊ​ണ്ട് തീ ​പി​ടി​ത്ത​ത്തി​ൽ ഒ​ഴി​വാ​യ​താ​യി ഇ​ലാ​ഹി എ​ക്സിം എം.​ഡി ക​ബീ​ർ അ​റി​യി​ച്ചു. മോ​ട്ടോ​റു​ക​ൾ ഉ​ൾ​പ്പെ​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി എ​ത്തി​ച്ച അ​ഞ്ചു ല​ക്ഷ​ത്തോ​ളം രൂ​പ വി​ല​വ​രു​ന്ന ഇ​ല​ക്ട്രി​ക്ക​ൽ സാ​മ​ഗ്രി​ക​ൾ പൂ​ർ​ണ​മാ​യും ക​ത്തി​ച്ചാ​മ്പ​ലാ​യി.

അ​ഞ്ചു​ടി​ക്ക​ൽ ജം​ഷീ​ദി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​യി​രു​ന്നു ഈ ​റി​പ്പ​യ​ർ ക​ട. സ​മീ​പ​ത്തെ തെ​ങ്ങു​ക​ളും മ​ര​ങ്ങ​ളും ക​ത്തി​യ​മ​ർ​ന്ന​വ​യി​ൽ പെ​ടു​ന്നു. വ​ള​രെ പ​ഴ​ക്ക​മു​ള്ള ആ​ൽ​മ​ര​വും അ​ഗ്നി​ക്കി​ര​യാ​യി. ചൊ​വ്വാ​ഴ്ച രാ​വി​ലെ​യും ആ​ൽ​മ​രം ക​ത്തി​ക്കൊ​ണ്ടി​രു​ന്നു. മീ​ഞ്ച​ന്ത​യി​ൽ നി​ന്നെ​ത്തി​യ അ​ഗ്നി​ര​ക്ഷാ​സേ​ന തീ​യ​ണ​ക്കു​ക​യാ​യി​രു​ന്നു. ഈ ​മ​രം മു​റി​ച്ചു​മാ​റ്റാ​ൻ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

എം.​കെ. രാ​ഘ​വ​ൻ എം.​പി, ഡെ​പ്യൂ​ട്ടി ക​ല​ക്ട​ർ അ​നി​ത​കു​മാ​രി, മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ക​രി​ച്ചാ​ലി പ്രേ​മ​ൻ എ​ന്നി​വ​ർ സം​ഭ​വ​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. വ​സ്തു​നി​ഷ്ഠ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി തീ​പി​ടി​ത്ത​കാ​ര​ണം ക​ണ്ടെ​ത്ത​ണ​മെ​ന്ന് ക​ട​ലു​ണ്ടി പ​ഞ്ചാ​യ​ത്ത് മു​സ്‍ലിം ലീ​ഗ് ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് ടി.​പി. ആ​രി​ഫ് ത​ങ്ങ​ളും സെ​ക്ര​ട്ട​റി എ​ൻ.​കെ. ബി​ച്ചി കോ​യ​യും ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LossFish Landing CentreChaliyam Fire
News Summary - Chaliyam fire: Loss 1.40 crores
Next Story