Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സി.എച്ച് സെന്റർ സ്നേഹസംഗമവും ആംബുലൻസ് കൈമാറലും

text_fields
bookmark_border
സി.എച്ച് സെന്റർ സ്നേഹസംഗമവും ആംബുലൻസ് കൈമാറലും
cancel
camera_alt

സി.​എ​ച്ച് സെൻറ​ർ ദ​മ്മാം ചാ​പ്റ്റ​റും ദ​മ്മാം കോ​ഴി​ക്കോ​ട് ജി​ല്ല കെ.​എം.​സി.​സി​യും സം​ഘ​ടി​പ്പി​ച്ച സ്നേ​ഹ​സം​ഗ​മം പാ​ണ​ക്കാ​ട്

റ​ഷീ​ദ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കോഴിക്കോട്: സി.എച്ച് സെന്റർ ദമ്മാം ചാപ്റ്ററും ദമ്മാം കോഴിക്കോട് ജില്ല കെ.എം.സി.സിയും സംഘടിപ്പിച്ച സ്നേഹ സംഗമം പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. വിദേശങ്ങളിൽ പ്രവർത്തിക്കുന്ന സി.എച്ച് സെൻറർ ചാപ്റ്ററുകളും കെ.എം.സി.സി കളും ജീവകാരുണ്യ ആരോഗ്യരംഗങ്ങളിൽ തുല്യതയില്ലാത്ത പ്രവർത്തനമാണ് നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.

മെഡിക്കൽ കോളജ് സി.എച്ച് സെന്റർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ചാപ്റ്റർ ചെയർമാൻ സഫ അലവി അധ്യക്ഷത വഹിച്ചു. ദമ്മാം ചാപ്റ്റർ നൽകിയ ആംബുലൻസിന്റെ താക്കോൽ റഷീദലി ശിഹാബ് തങ്ങൾ ചാപ്റ്റർ കൺവീനർ മൊയ്തീൻ വെണ്ണക്കാടിയിൽനിന്നും ഏറ്റുവാങ്ങി. മുസ്‍ലിം ലീഗ് സംസ്ഥാന സെക്രട്ടറി ശാഫി ചാലിയം മുഖ്യ പ്രഭാഷണം നടത്തി.

സി.എച്ച് സെന്റർ പ്രസിഡന്റ് കെ.പി. കോയ ഹാജി, ജനറൽ സെക്രട്ടറി എം.എ. റസാഖ് മാസ്റ്റർ, ട്രഷറർ ടി.പി. മുഹമ്മദ്, ഓർഗനൈസിങ് സെക്രട്ടറി എം.വി. സിദ്ദീഖ് മാസ്റ്റർ, സലീം പാണമ്പ്ര, നാസർ ചാലിയം, ജമാൽ മീനങ്ങാടി, ഉമ്മർ കുറ്റിക്കാട്ടൂർ തുടങ്ങിയവർ സംസാരിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - CH Center Sneha Sangamam and Ambulance Transfer
Next Story