ഒന്നിച്ചിറങ്ങി സെൻട്രൽ മാർക്കറ്റ് ശുചീകരിച്ചു
text_fieldsഇതാ ഇങ്ങനെ... മഴക്കാല പൂർവ ശുചീകരണത്തിന്റെ ഭാഗമായി കോഴിക്കോട് സെൻട്രൽ മാർക്കറ്റിൽ നടന്ന ശുചീകരണത്തിന് മേയർ ബീന ഫിലിപ് നേതൃത്വം നൽകുന്നു
കോഴിക്കോട്: തൊഴിലാളികളും വ്യാപാരികളും കോർപറേഷൻ ജീവനക്കാരും ഒന്നിച്ചിറങ്ങി സെൻട്രൽ മാർക്കറ്റ് ശുചീകരിച്ചു. മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായായിരുന്നു എല്ലാവരും ഒന്നിച്ചുള്ള വൃത്തിയാക്കൽ.
മേയർ ഡോ. ബീന ഫിലിപ്പ് ശുചീകരണം ഉദ്ഘാടനം ചെയ്തു. ആരോഗ്യത്തിനുതന്നെ ഭീഷണി ഉയർത്തുന്നതരത്തിലുള്ള മാലിന്യങ്ങൾ ഇനി സെൻട്രൽ മാർക്കറ്റിൽ കെട്ടിക്കിടക്കാൻ അനുവദിക്കരുതെന്നും മാലിന്യം കുമിഞ്ഞുകൂടാതിരിക്കാൻ ഓടകൾ തുറന്നിടണമെന്നും മേയർ നിർദേശിച്ചു. വാർഡ് കൗൺസിലർ എസ്.കെ. അബൂബക്കർ അധ്യക്ഷത വഹിച്ചു. ഹെൽത്ത് ഓഫിസർ ഡോ. മിലു മോഹൻദാസ്, സൂപ്പർവൈസർ ഷിജിൽ കുമാർ, സർക്കിൾ ഹെൽത്ത് ഇൻസ്പെക്ടർ ഗോപിനാഥൻ എന്നിവർ സംസാരിച്ചു.

