ബീച്ച് ആശുപത്രിയിൽ സീലിങ് പൊളിഞ്ഞുവീണു; രോഗി പരിക്കുകളില്ലാതെ രക്ഷപ്പെട്ടു
text_fieldsകോഴിക്കോട് ബീച്ച് ആശുപത്രി പത്താം വാർഡിനോട് ചേർന്ന ഐസൊലേഷൻ വാർഡിന്റെ സീലിങ് പൊളിഞ്ഞുവീണ നിലയിൽ
കോഴിക്കോട്: ബീച്ച് ആശുപത്രിയിൽ സീലിങ് പൊളിഞ്ഞുവീണുണ്ടായ അപകടത്തിൽ രോഗി പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. പത്താം വാർഡിനോട് ചേർന്ന ഐസൊലേഷൻ വാർഡിലെ സീലിങ് ആണ് ചൊവ്വാഴ്ച പുലർച്ച അഞ്ചരയോടെ പൊളിഞ്ഞുവീണത്. ഈ സമയത്ത് വാർഡിൽ ഒരു രോഗി ഉണ്ടായിരുന്നു. ഓടിട്ട പഴയ കെട്ടിടത്തിൽ ഉണ്ടാക്കിയ സീലിങ് ആണ് തകർന്നത്. പഴയ കെട്ടിടത്തിന്റെ പല ഭാഗങ്ങളിലും ചോർച്ചയുണ്ട്. പി.ഡബ്ല്യൂ.ഡി. വിഭാഗം സ്ഥലത്തെത്തി നിർമാണം സംബന്ധിച്ച് വിലയിരുത്തി. അറ്റകുറ്റപ്പണികൾ ഉടൻ നടത്തുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചതായി സ്ഥലം സന്ദർശിച്ച വാർഡ് കൗൺസിലർ സഫറി വെള്ളയിൽ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

