കോവിഡ് നിയന്ത്രണം ലംഘിച്ച് ബലിതർപ്പണത്തിനെത്തിയ നൂറോളം പേർക്കെതിരെ കേസ്
text_fieldsകോഴിക്കോട്: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് വരക്കൽ കടപ്പുറത്ത് ബലിതർപ്പണത്തിെനത്തിയ നൂറോളം പേർക്കെതിരെ പൊലീസ് കേസെടുത്തു. പിതൃതർപ്പണ കർമങ്ങൾ ചെയ്തുനൽകിയ പുതിയറ സ്വദേശി കോലച്ചംകണ്ടിയിൽ വാസുദേവൻ, എടക്കാട് സ്വദേശി പുതിയേടത്ത് ബാബു എന്നിവരുൾപ്പെടെ കണ്ടാലറിയാവുന്ന നൂറു പേർക്കെതിരെ വെള്ളയിൽ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
ആളുകളെത്തിയ നിരവധി വാഹനങ്ങൾ റോഡിൽ നിറയുകയും ചെയ്തിരുന്നു. പാരമ്പര്യമായി എല്ലാവർഷവും ബലി തർപ്പണ ചടങ്ങുകൾ നടക്കുന്ന വരക്കൽ കടപ്പുറത്ത് ഇത്തവണ ശ്രീകണ്ഠേശ്വര ക്ഷേത്രമോ, വരക്കൽ ക്ഷേത്രമോ, ബലിതർപ്പണ സമിതിയോ, ഹിന്ദു ഐക്യവേദിയോ കൂട്ടമായി ചടങ്ങുകൾ നടത്തിയിരുന്നില്ല. നിയന്ത്രണങ്ങൾ ലംഘിച്ച് സ്വമേധയാ ആളുകൾ മുൻവർഷത്തെപോലെ ഞായറാഴ്ച പുലർച്ചെ മുതൽ ഇവിടേക്ക് എത്തുകയായിരുന്നു. കേസെടുത്തെങ്കിലും ആരെയും അറസ്റ്റുചെയ്യുകയോ കസ്റ്റഡിയിലെടുക്കുകയോ ചെയ്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
വരക്കൽ കടപ്പുറത്ത് കർക്കടക വാവു ബലിയിടാനെത്തിയവർക്കെതിരെ കേസെടുത്തതിൽ എസ്.എൻ.ഡി.പി യോഗം കോഴിക്കോട് യൂനിയൻ കൗൺസിൽ പ്രതിഷേധിച്ചു. പ്രസിഡൻറ് ഷനൂപ് താമരക്കുളം, സെക്രട്ടറി സുധീഷ് കേശവപുരി, കെ. ബിനുകുമാർ, അഡ്വ. എം. രാജൻ, എം. മുരളീധരൻ, പി.കെ. ഭരതൻ, ചന്ദ്രൻ പാലത്ത്, വി. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

