Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകോവിഡ് സ്ഥിരീകരിച്ച...

കോവിഡ് സ്ഥിരീകരിച്ച തൊഴിലാളികളെക്കൊണ്ട് ജോലിയെടുപ്പിച്ച സ്ഥാപന ഉടമക്കെതിരെ കേസ്

text_fields
bookmark_border
കോവിഡ് സ്ഥിരീകരിച്ച തൊഴിലാളികളെക്കൊണ്ട് ജോലിയെടുപ്പിച്ച സ്ഥാപന ഉടമക്കെതിരെ കേസ്
cancel
camera_alt

കോവിഡ് സ്ഥിരീകരിച്ച അന്തര്‍സംസ്ഥാന തൊഴിലാളികളെ ജോലിക്ക് നിര്‍ത്തിയ പൂനൂര്‍ 19ലെ സ്ഥാപനത്തില്‍ അധികൃതര്‍ പരിശോധന നടത്തുന്നു

പൂ​നൂ​ര്‍: അ​ഞ്ചു ദി​വ​സം മു​മ്പ് ന​ട​ന്ന പ​രി​ശോ​ധ​ന​യി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച അ​ന്ത​ര്‍സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ​ക്കൊ​ണ്ട് ജോ​ലി​യെ​ടു​പ്പി​ച്ച സ്ഥാ​പ​ന ഉ​ട​മ​ക്കെ​തി​രെ കേ​സ്. പൂ​നൂ​ര്‍ 19ല്‍ ​പ​ഴ​യേ​ട​ത്ത് ഗാ​ര്‍ഡ​ന്‍ ആ​ൻ​ഡ്​ കാ​ര്‍ഷി​ക ന​ഴ്സ​റി എ​ന്ന സ്ഥാ​പ​ന​ത്തി​ലാ​ണ് മൂ​ന്ന്‍ അ​ന്ത​ര്‍സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ​ക്കൊ​ണ്ട് ജോ​ലി​യെ​ടു​പ്പി​ച്ച​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം.

വി​വ​ര​മ​റി​ഞ്ഞ സ​മീ​പ​വാ​സി​ക​ളും ആ​ര്‍.​ആ​ര്‍.​ടി അം​ഗ​ങ്ങ​ളും സ്ഥ​ല​ത്തെ​ത്തി അ​ധി​കൃ​ത​രെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍ന്ന്‍ മൂ​ന്ന്‍ തൊ​ഴി​ലാ​ളി​ക​ളോ​ടും സ്ഥാ​പ​ന​ത്തി​ല്‍ ജോ​ലി ചെ​യ്യു​ന്ന മ​റ്റു ര​ണ്ടു തൊ​ഴി​ലാ​ളി​ക​ളോ​ടും നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യാ​ന്‍ ആ​രോ​ഗ്യ വ​കു​പ്പ് നി​ര്‍ദേ​ശം ന​ല്‍കി​യി​രു​ന്നു. എ​ന്നാ​ല്‍, നി​ര്‍ദേ​ശം മ​റി​ക​ട​ന്നാ​ണ് സ്ഥാ​പ​ന ഉ​ട​മ ഇ​വ​രെ​ക്കൊ​ണ്ട് ജോ​ലി​യെ​ടു​പ്പി​ച്ച​ത്. ബാ​ലു​ശ്ശേ​രി പൊ​ലീ​സും ആ​രോ​ഗ്യ​വ​കു​പ്പ്, പ​ഞ്ചാ​യ​ത്ത്‌ അ​ധി​കൃ​ത​രും സ്ഥ​ല​ത്തെ​ത്തി തൊ​ഴി​ലാ​ളി​ക​ളെ സു​ര​ക്ഷി​ത സ്ഥ​ല​ത്തേ​ക്ക് മാ​റ്റി​പ്പാ​ര്‍പ്പി​ച്ചു.

ഉ​ട​മ​ക്കെ​തി​രെ കേ​സെ​ടു​ത്ത​തി​നു പു​റ​മെ സ്ഥാ​പ​ന ഉ​ട​മ​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ള്‍ ഉ​ള്‍പ്പെ​ടെ മു​ഴു​വ​ന്‍ പേ​രോ​ടും 17 ദി​വ​സ​ത്തേ​ക്ക് നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യാ​ന്‍ നി​ര്‍ദേ​ശം ന​ല്‍കു​ക​യും ചെ​യ്​​തു. അ​ന്ത​ര്‍സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ക്കി​ട​യി​ല്‍ രോ​ഗ​വ്യാ​പ​നം ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍ന്ന്‍ ഉ​ണ്ണി​കു​ള​ത്തെ അ​ന്ത​ര്‍സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ ക്യാ​മ്പ് വി​ട്ട് പു​റ​ത്തു​പോ​ക​രു​തെ​ന്ന് നേ​ര​ത്തേ അ​ധി​കൃ​ത​ര്‍ ഉ​ത്ത​ര​വ് ഇ​റ​ക്കി​യി​രു​ന്നു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ വൈ​സ് പ്ര​സി​ഡ​ൻ​റ്​ നി​ജി​ല്‍രാ​ജ്, ജെ.​എ​ച്ച്.​ഐ മു​ഹ​മ്മ​ദ്‌, ബാ​ലു​ശ്ശേ​രി സ്​​റ്റേ​ഷ​നി​ലെ എ​സ്.​ഐ​മാ​രാ​യ സ​തീ​ഷ്‌, ശ​ശി, എ​സ്.​സി.​പി.​ഒ ഹ​രി​ദാ​സ​ന്‍, സി.​പി.​ഒ ജോ​ജോ ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ര്‍ സ്ഥ​ലം സ​ന്ദ​ര്‍ശി​ച്ച് സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:case​Covid 19
News Summary - Case against the owner of the establishment who employed the workers confirmed by covid
Next Story