Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനവോത്ഥാന മൂല്യങ്ങൾ...

നവോത്ഥാന മൂല്യങ്ങൾ അട്ടിമറിക്കുന്നതിനെതിരെ ജാഗ്രത പാലിക്കണം: വിസ്ഡം നവോത്ഥാന സെമിനാര്‍

text_fields
bookmark_border
Care must be taken not to undermine Renaissance values wisdom seminars
cancel
camera_alt

വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷൻ സെമിനാര്‍ മന്ത്രി അഹ്‌മദ് ദേവര്‍ കോവില്‍ ഉദ്​ഘാടനം ചെയ്യുന്നു 

കോഴിക്കോട് : കേരള മുസ്‌ലിം സമൂഹത്തിന്റെ നവോത്ഥാന ചരിത്രം 100 വര്‍ഷം പിന്നിടുമ്പോള്‍ നവോത്ഥാന മൂല്ല്യങ്ങൾ അട്ടിമറിക്കപ്പെടുന്നതിനെതിരെ സമൂഹം കടുത്ത ജാഗ്രത പാലിക്കണമെന്ന് കോഴിക്കോട് നടന്ന സെമിനാര്‍ ആഹ്വാനം ചെയ്തു. കേരള മുസ്‌ലിം നവോത്ഥാനത്തിന്റെ നൂറു വര്‍ഷങ്ങള്‍ എന്ന വിഷയത്തില്‍ വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷനാണ് സെമിനാര്‍ സംഘടിപ്പിച്ചത്. പൂര്‍വ്വകാല നവോത്ഥാന നായകന്മാര്‍ തുടങ്ങി വെച്ച സംരഭങ്ങളുടെ മൗലികത അട്ടിമറിക്കുകയും, അന്യവല്‍ക്കരിക്കുകയും ചെയ്യുന്നതിനെ സമൂഹം ഗൗരവമായി കാണണം. കേരള നവോത്ഥാന ചരിത്രവും പ്രവര്‍ത്തനങ്ങളും ആധുനിക സമൂഹം പഠന വിധേയമാക്കണം.

മുസ്‌ലിം സമൂഹത്തിന്റെ ധാര്‍മികവും സാംസ്‌കാരികവുമായ പുനരുജ്ജീവനത്തിന് കരുത്ത് പകരുന്ന വിധം നവോത്ഥാന പദ്ധതികള്‍ക്ക് രൂപം നല്‍കാന്‍ മുസ്‌ലിം സംഘടനകള്‍ മുന്നോട്ട് വരണമെന്നും സെമിനാര്‍ ആവശ്യപ്പെട്ടു. തുറമുഖം, മ്യൂസിയം വകുപ്പ് മന്ത്രി അഹ്‌മദ് ദേവര്‍ കോവില്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. നേര്‍പഥം വാരികയുടെ വാര്‍ഷിക പതിപ്പിന്റെ പ്രകാശനം ബഹു. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി നിര്‍വഹിച്ചു. വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.കെ അശ്‌റഫ് അധ്യക്ഷത വഹിച്ചു.

രാഷ്ട്രീയ പ്രബുദ്ധതയുടെ ശതവര്‍ഷങ്ങളിലൂടെ, ചരിത്രത്തില്‍ വിഷം കലര്‍ത്തുന്നവരോട്, ആത്മീയ രംഗത്തെ ഉണര്‍വിന്റെ നാളുകള്‍, നവോത്ഥാന പാരമ്പര്യം വില കൊടുത്ത് വാങ്ങേണ്ടതോ എന്നീ വിഷയങ്ങളില്‍ കുഞ്ഞുമുഹമ്മദ് മദനി പറപ്പൂര്‍, ഡോ. പി. ശിവദാസന്‍, ഡോ. ഷാനവാസ് പറവണ്ണ, സി.പി സലീം, സുഫ്‌യാന്‍ അബ്ദുസ്സലാം എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. നേര്‍പഥം വാരിക ചീഫ് എഡിറ്റര്‍ പ്രിംറോസ്, എഡിറ്റര്‍ ഉസ്മാന്‍ പാലക്കാഴി, വിസ്ഡം ഇസ്‌ലാമിക് യൂത്ത് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ജന:സെക്രട്ടറി കെ. താജുദ്ദീന്‍ സ്വലാഹി, വിസ്ഡം ഇസ്‌ലാമിക് സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ജന:സെക്രട്ടറി ശമീല്‍ അരീക്കോട് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wisdom seminar
News Summary - Care must be taken not to undermine Renaissance values wisdom seminars
Next Story