Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവടകരയിൽ...

വടകരയിൽ ഓടികൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു

text_fields
bookmark_border
വടകരയിൽ ഓടികൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു
cancel
camera_alt??????? ?????????????????? ??????????? ???

വടകര: കോഴിക്കോട്​ വടകരയിൽ ഓടികൊണ്ടിരിക്കെ കാര്‍ കത്തി നശിച്ചു. തലനാരിഴക്കാണ് വന്‍ ദുരന്തം ഒഴിവായത്.  കാഞ്ഞിരാട്ടുതറയിലെ എടക്കുടി മുഹമ്മദി​​െൻറ കാറാണ് കത്തിനശിച്ചത്. ഭാര്യയോടൊപ്പം ആയഞ്ചേരിയിലേക്ക് പോകവെ ചേറ്റുകെട്ടിയിലാണ് സംഭവം.

വഴിയരികില്‍ നിന്നൊരാൾ കാര്‍ കത്തുന്നുവെന്ന് അപകട സൂചന നൽകുകയായിരുന്നു. ഇതോടെ ഇരുവരും കാറിൽ നിന്നിറങ്ങി. നിമിഷങ്ങള്‍ക്കം കാര്‍ പൂര്‍ണമായും കത്തിനശിച്ചു. ഫെബ്രുവരിയില്‍ വാങ്ങിയ ​െടായോട്ട ഗ്ലാന്‍സ കാറാണ് കത്തിയത്. ഒമ്പത്​ ലക്ഷം രൂപയുടെ നഷ്​ടം കണക്കാക്കുന്നു.

വടകരയില്‍ നിന്നെത്തിയ അഗ്​നിശമന ​സേനാംഗങ്ങൾ തീയണച്ചു. ഷമോജ് കുമാര്‍, റിനീഷ്, ശ്രീകാന്ത്, ഷിജു, ഇന്‍ഷാദ്, ഉണ്ണികൃഷ്ണന്‍ എന്നിവർ നേതൃത്വം നൽകി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vadakarakerala newsToyota Glanzacar fired
News Summary - car fired during running in vadakara- kerala
Next Story