ചേവായൂരിലും എലത്തൂരിലും കഞ്ചാവ് വേട്ട; 14 കിലോയുമായി അഞ്ചു യുവാക്കൾ പിടിയിൽ
text_fieldsമുഹമ്മദ് ഹാസിഫ്, മുർഷിദ്, സുദർശ്, ജിനേഷ്
വെള്ളിമാട്കുന്ന്: ആറര കിലോ കഞ്ചാവുമായി നാലംഗ സംഘം ചേവായൂർ പൊലീസ് പിടിയിലായി. കാസർകോട് സ്വദേശി മുഹമ്മദ് ഹാസിഫ് (23), അരക്കിണർ സ്വദേശി മുർഷിദ് ( 21 ), വെസ്റ്റ്ഹിൽ സ്വദേശി സുദർശ് (22), പുതിയങ്ങാടി സ്വദേശി ജിനേഷ് (21 ) എന്നിവരെയാണ് ചേവായൂർ പൊലീസ് ഇൻസ്പെക്ടർ ടി.പി. ശ്രീജിത്തിെൻറ നിർദേശത്തെ തുടർന്ന് എസ്.ഐ എം.കെ. അനിൽകുമാർ പാറോപ്പടിയിൽ അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് സംഘത്തെക്കുറിച്ച് ഇവരിൽനിന്ന് വിവരങ്ങൾ ലഭിച്ചു.
പാവങ്ങാട് കണ്ടംകുളങ്ങരയിൽ ഏഴര കിലോ കഞ്ചാവുമായാണ് യുവാവ് പിടിയിലായത്. പുതിയ നിരത്ത് മുഹമ്മദ് ഫർസാദി (24) നെയാണ് എലത്തൂർ പൊലീസ് ഇൻസ്പെക്ടർ കെ.കെ. ബിജുവിെൻറ നിർദേശത്തെ തുടർന്ന് എസ്.ഐ സനീഷ് അറസ്റ്റ് ചെയ്യുന്നത്.
ചേവായൂർ പൊലീസ് പിടിയിലായ കഞ്ചാവ് കേസിലെ പ്രതികളിൽനിന്ന് ലഭിച്ച സൂചനയെ തുടർന്നാണ് പാവങ്ങാട് സീന പ്ലാസ്റ്റിക്സിനു സമീപം കാറിലെത്തി കഞ്ചാവ് കൈമാറാനുള്ള ശ്രമത്തിനിടെ പൊലീസ് യുവാവിനെ പിടികൂടിയത്.

