കഞ്ചാവ് സംഘങ്ങളുടെ ഏറ്റുമുട്ടല്‍: ഫോറന്‍സിക് പരിശോധന നടത്തി
text_fieldsവടകര: കഞ്ചാവ് സംഘങ്ങള്‍ ഏറ്റുമുട്ടിയ സ്ഥലത്ത് ഫോറന്‍സിക് സംഘം പരിശോധന നടത്തി. സി.ഐ ഹരീഷിെൻറ സാന്നിധ്യത്തിലാണ് തിങ്കളാഴ്ച പരിശോധന നടന്നത്.
കഴിഞ്ഞ വെള്ളിയാഴ്ച ദേശീപാതയില്‍ പാര്‍ക്ക് റോഡിലേക്കു പ്രവേശിക്കുന്നിടത്താണ് കഞ്ചാവ് വില്പന സംഘങ്ങള്‍ ഏറ്റുമുട്ടിയത്. ഏറ്റുമുട്ടലില്‍ തോടന്നൂര്‍ സ്വദേശി സലാവുദ്ദീന്‍, പുതുപ്പണം സ്വദേശി ഷാജഹാന്, വില്യാപ്പള്ളി സ്വദേശി സവാദ് എന്നിവര്‍ക്കാണ് കുത്തേറ്റത്.
കത്തിക്കുത്തിെൻറ സി.സി.ടി.വി ദൃശ്യം പൊലീസ് ശേഖരിച്ചു. കത്തിക്കുത്തില്‍ മൂന്നുപേര്‍ക്കു പരിക്കേറ്റിരുന്നു. രണ്ടുപേര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍, സവാദിനെ വടകര പൊലീസ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍നിന്ന് അറസ്റ്റ്ചെയ്തിരുന്നു.
ഡിസ്ചാര്‍ജ് ചെയ്ത ഇയാളെ വടകര ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തിട്ടുണ്ട്.

