Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസഹായം അഭ്യർഥിച്ച്...

സഹായം അഭ്യർഥിച്ച് വീട്ടിലെത്തിയ പെൺകുട്ടി മൊബൈലുമായി കടന്നു

text_fields
bookmark_border
സഹായം അഭ്യർഥിച്ച് വീട്ടിലെത്തിയ പെൺകുട്ടി മൊബൈലുമായി കടന്നു
cancel
Listen to this Article

ന​ന്മ​ണ്ട: വീ​ട്ടി​ൽ സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ച് എ​ത്തി​യ പെ​ൺ​കു​ട്ടി മൊ​ബൈ​ൽ ഫോ​ൺ മോ​ഷ്ടി​ച്ചു. കു​ട്ട​മ്പൂ​ർ മേ​ലെ​പ്പാ​ട്ട് രാ​ജ​ന്റെ വീ​ട്ടി​ൽ നി​ന്നാ​ണ് മൊ​ബൈ​ൽ മോ​ഷ്ടി​ച്ച​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ പ​ത്ത​ര​യോ​ടെ​യാ​ണ് സം​ഭ​വം.

സ്കൂ​ളി​ൽ പ​ഠി​ക്കു​ന്ന ത​ന്റെ സ​ഹോ​ദ​രി​യു​ടെ വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യി എ​ന്തെ​ങ്കി​ലും സ​ഹാ​യി​ക്ക​ണ​മെ​ന്നും പ​ഴ​യ വ​സ്ത്ര​ങ്ങ​ളും മ​റ്റും ന​ൽ​ക​ണ​മെ​ന്നും പ​റ​ഞ്ഞു​കൊ​ണ്ടാ​ണ് പ​തി​ന​ഞ്ച് വ​യ​സ്സോ​ളം പ്രാ​യ​മു​ള്ള പെ​ൺ​കു​ട്ടി രാ​വി​ലെ വീ​ട്ടി​ൽ എ​ത്തി​യ​ത്. രാ​ജ​ന്റെ വീ​ട്ടി​ൽ പ്രാ​യം​ചെ​ന്ന അ​മ്മ മാ​ത്ര​മാ​യി​രു​ന്നു ഉ​ള്ള​ത്. കു​ടി​ക്കാ​ൻ കു​റ​ച്ചു വെ​ള്ളം വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട പെ​ൺ​കു​ട്ടി ഇ​തെ​ടു​ക്കാ​നാ​യി അ​മ്മ അ​ക​ത്തേ​ക്ക് പോ​യ​പ്പോ​ൾ വീ​ടി​ന്റെ വ​രാ​ന്ത​യി​ൽ വെ​ച്ചി​രു​ന്ന 15,000 രൂ​പ​യോ​ളം വി​ല​യു​ള്ള മൊ​ബൈ​ൽ ഫോ​ണു​മാ​യി ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.

ഈ ​വീ​ടി​ന്റെ സ​മീ​പ​ത്തു​ള്ള മി​ക്ക വീ​ടു​ക​ളി​ലും ഇ​തേ രീ​തി​യി​ൽ സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ച് പെ​ൺ​കു​ട്ടി ചെ​ന്നി​ട്ടു​ണ്ട്. ചി​ല വീ​ട്ടു​കാ​രോ​ട് ന​ന്മ​ണ്ട ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ​ന്നും മ​റ്റു വീ​ട്ടു​കാ​രോ​ട് പാ​വ​ണ്ടൂ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലാ​ണ് സ​ഹോ​ദ​രി പ​ഠി​ക്കു​ന്ന​തെ​ന്നു​മാ​ണ് പെ​ൺ​കു​ട്ടി പ​റ​ഞ്ഞ​ത്. രാ​ജ​ൻ കാ​ക്കൂ​ർ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Select A Tag
News Summary - came in need of help, girl flashed off with money and mobile of an elderly woman
Next Story