Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനൈ​നാം​വ​ള​പ്പ്...

നൈ​നാം​വ​ള​പ്പ് വി​ളി​ക്കു​ന്നു, ക​ളി​യെ ആ​​ഘോ​ഷ​മാ​ക്കാ​ൻ

text_fields
bookmark_border
നൈ​നാം​വ​ള​പ്പ് വി​ളി​ക്കു​ന്നു, ക​ളി​യെ ആ​​ഘോ​ഷ​മാ​ക്കാ​ൻ
cancel
camera_alt

ലോ​ക​ക​പ്പി​നെ വ​ര​വേ​ൽ​ക്കാ​ൽ ഒ​രു​ങ്ങു​ന്ന നൈ​നാം വ​ള​പ്പി​ലെ ക​ളി​യാ​രാ​ധ​ക​ർ ത​ങ്ങ​ളു​ടെ ടീ​മി​ന്റെ ഫ്ല​ക്സ്ബോ​ർ​ഡു​ക​ളും കൊ​ടി​ക​ളു​മാ​യി ന​ട​ത്തി​യ ആ​ഹ്ലാ​ദ​പ്ര​ക​ട​നം

കോ​ഴി​ക്കോ​ട്: ലോ​ക​ക​പ്പ് ഫു​ട്ബാ​ളി​നെ വ​ര​വേ​ൽ​ക്കാ​ൻ ന​ഗ​ര​ത്തി​ലെ കാ​ൽ​പ​ന്തു​ക​ളി​യു​ടെ ഹൃ​ദ​യ​ഭൂ​മി​യാ​യ നൈ​നാ​ൻ​വ​ള​പ്പ് ഉ​ണ​ർ​ന്നു.

വീ​ഥി​ക​ളു​ടെ ഇ​രു​വ​ശ​വും കെ​ട്ടി​യ പ​താ​ക​ക​ൾ കാ​റ്റി​നൊ​പ്പം പാ​റി​ക്ക​ളി​ക്കാ​ൻ തു​ട​ങ്ങി. ഓ​രോ ലോ​ക ടീ​മി​ന്റെ​യും ആ​രാ​ധ​ക​ർ​ക്ക് മ​ത്സ​രം നേ​രി​ൽ ക​ണ്ട് ആ​ഹ്ലാ​ദി​ക്കാ​നും ആ​ര​വ​ങ്ങ​ളു​യ​ർ​ത്താ​നും സു​ബൈ​ർ നൈ​നാം വ​ള​പ്പി​ലി​ന്റെ നേ​തൃ​ത്വ​ത്തി​ൽ വ​ർ​ഷ​ങ്ങ​ളാ​യി ഒ​രു​ക്ക​ങ്ങ​ൾ ന​ട​ത്തു​ന്നു​ണ്ട്. കൈ​യി​ൽ കാ​ശൊ​ന്നു​മി​ല്ലെ​ങ്കി​ലും വീ​ട്ടി​ലെ ച​ട​ങ്ങു​പോ​ലെ എ​ല്ലാ​റ്റി​നും ഒ​രു​ക്കൂ​ട്ടു​ക​യാ​ണ് ഫു​ട്​​ബാ​ൾ കൂ​ട്ടാ​യ്മ. ഓ​രോ വീ​ട്ടു​മു​റ്റ​ത്തും ക​ട​യു​ടെ മു​ന്നി​ലും ടീ​മി​ന്റെ നി​റ​ങ്ങ​ൾ, ഓ​രോ കു​ടും​ബ​ത്തി​ന്റെ ഹൃ​ദ​യ​ത്തി​ലും ഒ​രു ജ​യം കാ​ത്തു​ള്ള ഇ​രി​പ്പ്, തെ​രു​വു​ക​ളി​ൽ വി​വി​ധ നി​റ​ങ്ങ​ളി​ലു​ള്ള ടീ​മി​ന്റെ പ​താ​ക​ക​ൾ...​നൈ​നാം​വ​ള​പ്പി​ൽ മ​റ്റ് ക​ളി ല​ഹ​രി​യി​ട​ങ്ങ​ളി​ൽ​നി​ന്ന് വ്യ​ത്യ​സ്ത​മാ​ക്കു​ന്ന നി​ര​വ​ധി അ​ട​യാ​ള​ങ്ങ​ൾ തെ​ളി​ഞ്ഞു​കാ​ണാം. നാ​ട് ഇ​ങ്ങ​നെ ഓ​രോ ത​വ​ണ​യും അ​ണി​ഞ്ഞൊ​രു​ങ്ങു​ന്ന​തൊ​ന്നും വെ​റു​തെ​യാ​കാ​റി​ല്ല. ക​ഴി​ഞ്ഞ ലോ​ക​ക​പ്പി​ൽ അ​ർ​ജ​ന്റീ​ന​യു​ടെ ക​ളി തി​ങ്ങി​നി​റ​ഞ്ഞ ആ​രാ​ധ​ക​ർ കാ​ണു​ന്ന​തി​ന്റെ ചി​ത്രം കാ​ണാ​നി​ട​യാ​യ അ​ർ​ജ​ന്റീ​ന ജൂ​നി​യേ​ഴ്സ് ക്ല​ബ് വൈ​സ് പ്ര​സി​ഡ​ന്റ് ഈ ​ചി​ത്രം സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ​ങ്കു​വെ​ച്ച​ത് ഈ ​ക​ട​ലോ​ര പ​ട്ട​ണ​ത്തി​ന് പൊ​ൻ​തൂ​വ​ലാ​യി​രു​ന്നു.

ജൂ​ൺ 11ന് ​മെ​ക്സി​കോ​യി​ൽ കി​ക്കോ​ഫ് തു​ട​ങ്ങി ജൂ​ലൈ 19ന് ​ന്യൂ​ജ​ഴ്‌​സി​യി​ൽ ഫൈ​ന​ൽ മ​ത്സ​രം അ​വ​സാ​നി​ക്കും വ​രെ ഈ ​തെ​രു​വി​ലെ നാ​ലാ​ൾ കൂ​ടു​ന്നി​ട​ത്തും നാ​ട്ടു ക​വ​ല​ക​ളി​ലും കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും ഇ​നി ച​ർ​ച്ച ഫു​ട്ബാ​ൾ മാ​ത്ര​മാ​യി​രി​ക്കും. ലോ​ക​ത്തി​ന്റെ വി​വി​ധ കോ​ണു​ക​ളി​ൽ നി​ന്നെ​ത്തു​ന്ന കാ​ൽ​പ​ന്തു​ക​ളി ടീ​മു​ക​ൾ​ക്കാ​യി വ​ലി​യ സ്ക്രീ​നു​ക​ൾ ഒ​രു​ക്കി രാ​ത്രി​യെ ആ​ഘോ​ഷ​മാ​ക്കാ​ൻ നൈ​നാം​വ​ള​പ്പ് ഹൃ​ദ​യം തു​റ​ന്നു​വെ​ച്ചു കാ​ത്തി​രി​ക്കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballfootball fansfootball worldcupKozhikode
News Summary - Calling out the name of the game, to celebrate the game
Next Story