Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകാലിക്കറ്റിന്​ ഇനി...

കാലിക്കറ്റിന്​ ഇനി സ്വന്തം റേഡിയോ

text_fields
bookmark_border
കാലിക്കറ്റിന്​ ഇനി സ്വന്തം റേഡിയോ
cancel

കോ​ഴി​ക്കോ​ട്​: കാ​ലി​ക്ക​റ്റ്​ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ സ്വ​ന്തം റേ​ഡി​യോ പ്ര​ക്ഷേ​പ​ണ​ത്തി​ന്​ സ്വാ​ത​ന്ത്ര്യ​ദി​ന പു​ല​രി​യി​ൽ തു​ട​ക്ക​മാ​കും. 'റേ​ഡി​യോ സി.​യു' എ​ന്ന ഇ​ന്‍റ​ർ​നെ​റ്റ്​ റേ​ഡി​യോ സം​സ്ഥാ​ന​ത്തെ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ ആ​ദ്യ സം​രം​ഭ​മാ​ണ്. സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ശ​ബ്​​ദം ജ​ന​ങ്ങ​ളി​ലേ​ക്കെ​ത്തി​ക്കു​ക​യാ​ണ്​ റേ​ഡി​യോ​യു​ടെ ല​ക്ഷ്യം. അ​ക്കാ​ദ​മി​ക​വും വി​നോ​ദ​വു​മാ​യ പ​രി​പാ​ടി​ക​ളാ​ണ്​ 'റേ​ഡി​യോ സി.​യു'​വി​ലു​​ണ്ടാ​വു​ക.

സ​ർ​വ​ക​ലാ​ശാ​ല ആ​സ്ഥാ​ന​ത്ത്​ ന​ട​ക്കു​ന്ന പ​രി​പാ​ടി​ക​ളും കേ​ൾ​പി​ക്കും. വി​വി​ധ അ​റി​യി​പ്പു​ക​ളു​മു​ണ്ടാ​കും. വി​ദ​ഗ്​​ധ​രു​ടെ ക്ലാ​സു​ക​ളു​മു​ണ്ടാ​കും. മൊ​ബൈ​ൽ ആ​പ്പി​ലും റേ​ഡി​യോ ല​ഭ്യ​മാ​ണ്. ഇ​ന്‍റേ​ണ​ൽ ക്വാ​ളി​റ്റി അ​ഷ്വ​റ​ൻ​സ്​ സെ​ൽ ആ​ണ്​ റേ​ഡി​യോ എ​ന്ന ആ​ശ​യം മു​ന്നോ​ട്ടു​വെ​ച്ച​ത്.

Show Full Article
TAGS:Calicut radio 
News Summary - Calicut now has its own radio
Next Story