Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബൈ​ര​ക്കു​പ്പ...

ബൈ​ര​ക്കു​പ്പ പാ​ല​ത്തി​ന് അ​നു​മ​തി; വ​ട​ക​ര - വി​ല​ങ്ങാ​ട് - മാ​ന​ന്ത​വാ​ടി - ബംഗളൂരു ചു​ര​മി​ല്ലാ​പാ​ത​യു​ടെ പ്ര​സ​ക്തി​യേ​റു​ന്നു

text_fields
bookmark_border
ബൈ​ര​ക്കു​പ്പ പാ​ല​ത്തി​ന് അ​നു​മ​തി; വ​ട​ക​ര - വി​ല​ങ്ങാ​ട് - മാ​ന​ന്ത​വാ​ടി - ബംഗളൂരു ചു​ര​മി​ല്ലാ​പാ​ത​യു​ടെ പ്ര​സ​ക്തി​യേ​റു​ന്നു
cancel
camera_alt

ക​ർ​ണാ​ട​ക-​വ​യ​നാ​ട് അ​തി​ർ​ത്തി​യി​ൽ 1994 ൽ ​കെ. ക​രു​ണാ​ക​ര​ൻ ത​റ​ക്ക​ല്ലി​ട്ട ബൈ​ര​ക്കു​പ്പ പാ​ലത്തിന്റെ ശിലാഫലകം

നാ​ദാ​പു​രം: വ​യ​നാ​ട്ടി​ലെ പു​ൽ​പ്പ​ള്ളി​യെ ക​ർ​ണാ​ട​ക​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ബ​നി ന​ദി​യി​ലെ ബൈ​ര​ക്കു​പ്പ പാ​ല​ത്തി​ന് ക​ർ​ണാ​ട​ക സ​ർ​ക്കാ​രി​ന്റെ എ​ൻ.​ഒ.​സി ല​ഭി​ച്ച​തോ​ടെ വ​ട​ക​ര - നാ​ദാ​പു​രം - വി​ല​ങ്ങാ​ട് - മാ​ന​ന്ത​വാ​ടി - ബം​ഗ്ലൂ​രു ചു​ര​മി​ല്ലാ ബ​ദ​ൽ പാ​ത​ക്ക് പ്രാ​ധാ​ന്യ​മേ​റു​ന്നു. കേ​ര​ള​ത്തി​ന്റെ ഭാ​ഗ​ത്തു​ള്ള പാ​ല​ത്തി​ന്റെ​യും അ​പ്രോ​ച്ച് റോ​ഡി​ന്റെ​യും പ​ണി നേ​ര​ത്തെ പൂ​ർ​ത്തി​യാ​യ​താ​ണ്.

ക​ർ​ണാ​ട​ക ഭാ​ഗ​ത്തെ സ്ഥ​ല​മേ​റ്റെ​ടു​പ്പ് കൂ​ടി വേ​ഗ​ത്തി​ലാ​കു​ന്ന​തോ​ടെ മ​ല​ബാ​റി​ന്റെ യാ​ത്രാ ദു​രി​ത​ത്തി​ന് വ​ലി​യ ആ​ശ്വാ​സ​മാ​കും. പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​കെ. ബ​ഷീ​റും ക​ർ​ണാ​ട​ക ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​റും ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് നി​ർ​ണാ​യ​ക തീ​രു​മാ​ന​മാ​യ​ത്. വ​ട​ക​ര​യി​ൽ നി​ന്ന് വ​യ​നാ​ട്ടി​ലെ​ത്താ​ൻ നി​ല​വി​ൽ കു​റ്റ്യാ​ടി ചു​ര​ത്തി​ലെ 12 ഹെ​യ​ർ​പി​ൻ വ​ള​വു​ക​ൾ താ​ണ്ട​ണം. എ​ന്നാ​ൽ വി​ല​ങ്ങാ​ട് - കു​ഞ്ഞോം പാ​ത യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തോ​ടെ ചു​ര​മി​ല്ലാ​തെ വേ​ഗ​ത്തി​ലും സു​ര​ക്ഷി​ത​മാ​യും യാ​ത്ര ചെ​യ്യാം. ദേ​ശീ​യ​പാ​ത 766-ലെ ​ബ​ന്ദി​പ്പൂ​ർ വ​ന​മേ​ഖ​ല​യി​ലൂ​ടെ​യു​ള്ള രാ​ത്രി​യാ​ത്രാ നി​രോ​ധ​നം മൂ​ലം അ​നു​ഭ​വി​ക്കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ൾ​ക്ക് പെ​രി​ക്ക​ല്ലൂ​ർ - ബൈ​ര​ക്കു​പ്പ പാ​ലം വ​ഴി എ​ച്ച്.​ഡി. കോ​ട്ട​യി​ലൂ​ടെ മൈ​സൂ​രി​ലേ​ക്കും ബം​ഗ്ലൂ​രി​ലേ​ക്കും ക​ട​ന്നു​പോ​കു​ന്ന പു​തി​യ​പാ​ത പ​രി​ഹാ​ര​മാ​കും.

നി​ല​വി​ൽ വ​ട​ക​ര​യി​ൽ നി​ന്ന് ബം​ഗ്ലൂ​രി​ലേ​ക്ക് 330-350 കി​ലോ​മീ​റ്റ​റാ​ണ് ദൂ​രം. എ​ട്ട് മു​ത​ൽ 10 മ​ണി​ക്കൂ​ർ സ​മ​യം വേ​ണം. എ​ന്നാ​ൽ പു​തി​യ റൂ​ട്ട് വ​ഴി​40 മു​ത​ൽ 50 കി​ലോ​മീ​റ്റ​ർ വ​രെ​യും സ​മ​യ​ത്തി​ൽ 1.5 മു​ത​ൽ 2 മ​ണി​ക്കൂ​ർ വ​രെ​യും ലാ​ഭി​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kozhikkodkerala local newsWayanadBairakuppa bridge
News Summary - Byrakuppa bridge approved; Vadakara - Vilangad - Mananthavadi - Bengaluru toll road gets underway
Next Story