നൂതന സാങ്കേതിക വിദ്യകളുമായി ബൈപാസ് നിർമാണം
text_fieldsനൂതന സാങ്കേതിക വിദ്യകളുപയോഗിച്ച് നിർമാണം പുരോഗമിക്കുന്ന കുറ്റ്യാടി ബൈപാസ് റോഡ്
കുറ്റ്യാടി: നാദാപുരം, കോഴിക്കോട് റോഡുകളെ ബന്ധിപ്പിക്കുന്ന ബൈപാസ് നിർമാണം പുരോഗമിക്കുന്നു. കൂടുതലും വയൽപ്രദേശത്തുകൂടി കടന്നുപോകുന്ന റോഡിന്റെ സുരക്ഷിതത്വത്തിനായി പ്ലാസ്റ്റിക് ഭൂവസ്ത്രം വിരിച്ചാണ് ചതുപ്പുനിലങ്ങൾ നികത്തുന്നത്. ആദ്യം പ്രത്യേക ഷീറ്റ് വിരിച്ച ശേഷം അതിൽ മെറ്റൽ നിറക്കുന്നു. തുടർന്ന് തേനീച്ചക്കൂടുപോലെ അറകളുള്ള ഷീറ്റ് വിരിച്ച് ബേബി മെറ്റൽ നിറക്കുന്നു. തുടർന്ന് അതിന്റെ മേലെ മണ്ണിടുകയും തുടർന്ന് കനത്തിൽ ആർ.ബി.സി നിറക്കുകയുമാണ് ചെയ്യുന്നത്.
വയൽപ്രദേശത്തെ ചളിമണ്ണ് കോരിമാറ്റിയ ശേഷം പുതിയ മണ്ണാണ് നിറക്കുന്നത്. സൈഡ് ഭിത്തി, ഓവുചാൽ നിർമാണം, മണ്ണിട്ട് ഉയർത്തൽ തുടങ്ങിയവയും നടന്നുവരുന്നു. കുറ്റ്യാടി പാലത്തിനു സമീപം തുടങ്ങി നാദാപുരം റോഡിൽ കടേക്കച്ചാലിലാണ് റോഡ് ചേരുന്നത്. വയൽ പ്രദേശത്താണ് കൂടുതൽ പ്രവൃത്തി ബാക്കിക്കിടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

