ബൈപാസ് നിർമാണം; കിണർവെള്ളം മലിനമായി കുടിവെള്ളം മുട്ടി
text_fieldsകൊയിലാണ്ടി: നന്തി-ചെങ്ങോട്ടുകാവ് ബൈപാസ് നിർമാണം ജനങ്ങളുടെ കുടിവെള്ളം മുട്ടിച്ചു. വേണ്ടത്ര ജാഗ്രത കാണിക്കാതെയുളള നിർമാണ പ്രവൃത്തിയാണ് വിനയായത്.
നഗരസഭ 32ാം വാർഡിലെ എൺപതോളം വീടുകളിലെ കിണറുകൾ മലിനമായി. കുടിവെള്ളത്തിന് മറ്റു മാർഗങ്ങൾ തേടേണ്ട അവസ്ഥയാണ്. ഈ ഭാഗത്ത് കെട്ടിക്കിടക്കുന്ന മലിനജലം ശരിയായ രീതിയിൽ ഒഴുക്കിവിടുന്നില്ല. പ്രദേശവാസികളുടെ നിരന്തര ആവശ്യത്തെതുടർന്ന് ഈ ഭാഗത്തെ വായനാരി തോട്ടിലേക്ക് പൈപ്പ് സ്ഥാപിച്ചിരുന്നെങ്കിലും പ്രയോജനപ്പെട്ടില്ല.
മലിനജലം കെട്ടിനിൽക്കുന്നത് ഒഴിവാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രഭാത് റെസിഡന്റ്സ് അസോസിയേഷൻ യോഗം ആവശ്യപ്പെട്ടു. എം.എം. ശ്രീധരൻ അധ്യക്ഷത വഹിച്ചു. കെ.വി. അശോകൻ, എസ്. തേജ ചന്ദ്രൻ, സി.കെ. ജയദേവൻ, ടി.കെ. മോഹനൻ, സി.കെ. റീന, അനിത, ജഗദീഷ് രോഷൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.