Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബസിലെ പീഡനം: പ്രതിയെ...

ബസിലെ പീഡനം: പ്രതിയെ പിടികൂടാനാവാതെ പൊലീസ്

text_fields
bookmark_border
ബസിലെ പീഡനം: പ്രതിയെ പിടികൂടാനാവാതെ പൊലീസ്
cancel

വെ​ള്ളി​മാ​ട്കു​ന്ന്: ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ യു​വ​തി​യെ ബ​സി​ൽ പീ​ഡി​പ്പി​ച്ച കേ​സി​ൽ ര​ണ്ടാ​ഴ്​​ച ക​ഴി​ഞ്ഞി​ട്ടും പ്ര​തി​യെ പി​ടി​കൂ​ടാ​നാ​വാ​തെ പൊ​ലീ​സ്.

ജൂ​ലൈ നാ​ലി​ന്​ വൈ​കീ​ട്ട് മാ​താ​വി​നോ​ട് പി​ണ​ങ്ങി വീ​ടു​വി​ട്ടി​റ​ങ്ങി​യ യു​വ​തി​യെ മു​ണ്ടി​ക്ക​ൽ​ത്താ​ഴം വ​യ​ൽ​സ്​​റ്റോ​പ്പി​ന​ടു​ത്തു​വെ​ച്ച് നി​ർ​ത്തി​യി​ട്ട ബ​സി​ൽ​ മൂ​ന്നു​പേ​ർ പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. കു​ന്ദ​മം​ഗ​ലം സ്വ​ദേ​ശി മ​ല​യൊ​ടി​യാ​റു​മ്മ​ൽ വീ​ട്ടീ​ൽ ഗോ​പീ​ഷ് (38), പ​ത്താം മൈ​ൽ മേ​ലേ പൂ​ളോ​റ വീ​ട്ടി​ൽ മു​ഹ​മ്മ​ദ് ഷ​മീ​ർ(32) എ​ന്നി​വ​രെ ചേ​വാ​യൂ​ർ പൊ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു.

2003ലെ ​കാ​ര​ന്തൂ​ർ കൊ​ല​പാ​ത​ക​കേ​സി​ൽ ശി​ക്ഷ​യ​നു​ഭ​വി​ച്ച പ​ന്തീ​ർ​പാ​ടം പാ​ണ​രു​ക​ണ്ട​ത്തി​ൽ ഇ​ന്ത്യേ​ഷ്​ കു​മാ​റി​നെ (38)യാ​ണ്​ പി​ടി​കൂ​ടാ​നു​ള്ള​ത്. ഇ​യാ​ൾ ഒ​ളി​വി​ലാ​ണ്.

യു​വ​തി​യെ ഗോ​പീ​ഷും ഇ​ന്ത്യേ​ഷും സ്​​കൂ​ട്ട​റി​ൽ ക​യ​റ്റി കൊ​ണ്ടു​പോ​യി ബ​സി​ൽ​വെ​ച്ച് അ​തി​ക്രൂ​ര​മാ​യി പീ​ഡി​പ്പി​ക്കു​ക​യും പി​ന്നീ​ട് സു​ഹൃ​ത്താ​യ മു​ഹ​മ്മ​ദ് ഷ​മീ​റി​നെ​യും വി​ളി​ച്ചു​വ​രു​ത്തി പീ​ഡ​ന​ത്തി​നി​ര​യാ​ക്കു​ക​യു​മാ​യി​രു​ന്നു. ഇ​ന്ത്യേ​ഷ്കു​മാ​റി​നു​വേ​ണ്ടി കേ​സ് അ​ന്വേ​ഷി​ക്കു​ന്ന മെ​ഡി​ക്ക​ൽ കോ​ള​ജ് അ​സി. പൊ​ലീ​സ് ക​മീ​ഷ​ണ​ർ കെ. ​സു​ദ​ർ​ശ​ൻ ജൂ​ലൈ ഒ​മ്പ​തി​ന്​ ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് പു​റ​ത്തു​വി​ട്ടി​രു​ന്നു.

പൊ​ലീ​സ് വ​ല​വി​രി​ച്ച് അ​ന്വേ​ഷി​ക്ക​വെ ഇ​യാ​ൾ പ​ന്തീ​രാ​ങ്കാ​വി​ൽ ആ​ശ്ര​മ​ത്തി​ലെ​ത്തി​യി​രു​ന്നു. ആ​ശ്ര​മ​ത്തി​ലെ അ​ന്തേ​വാ​സി​ക​ളി​ൽ നി​ന്നും സ​ന്ദ​ര്‍ശ​ക​രി​ൽ​നി​ന്നും പൊ​ലീ​സ് വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചി​ട്ടും ഇ​യാ​ളെ പി​ടി​കൂ​ടാ​നാ​യി​ല്ല. പ്ര​തി​യെ പി​ടി​കൂ​ടാ​ത്ത​തി​ൽ മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​രും വ​നി​ത സം​ഘ​ട​ന​ക​ളും പൊ​ലീ​സി​നെ​തി​രെ ആ​ക്ഷേ​പ​വും ഉ​യ​ർ​ത്തു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:differently abledrape case
News Summary - bus rape case police didn't catch accused
Next Story