പയ്യോളി ദേശീയപാതയിൽ ബസ്സപകടം; ഇരുപതോളം പേർക്ക് പരിക്ക്
text_fieldsഅപകടത്തിൽ തകർന്ന ബസ്
പയ്യോളി: ദേശീയപാതയിൽ ഇരിങ്ങൽ ടൗണിന് സമീപം സ്വകാര്യ ബസിന് പിറകിൽ മറ്റൊരു ബസ് ഇടിച്ച് ഇരുപതോളം പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെ ഇരിങ്ങൽ ടൗണിന് തെക്കുഭാഗത്ത് വടകര ഭാഗത്തേക്കുള്ള സർവീസ് റോഡിലാണ് അപകടം നടന്നത്. പേരാമ്പ്രയിൽനിന്നും വടകരക്ക് പോവുകയായിരുന്ന 'ഹരേ റാം' ബസിനു പുറകിൽ, ഇതേ ദിശയിൽതന്നെ കൊയിലാണ്ടിയിൽനിന്നും വടകരക്ക് പോവുകയായിരുന്നു ശ്രീരാം ബസ് ഇടിക്കുകയിരുന്നു. ഇടിയുടെ ആഘാതത്തിൽ ഹരേ റാം ബസിന്റെ പുറകിൽ ഇരുന്നവർക്കുംശ്രീരാം ബസ്സിന്റെ മുമ്പിൽ ഇരുന്നവർക്കും പരിക്കേറ്റു.
ആളെ കയറ്റുന്നതിനായി മുമ്പിലത്തെ ബസ് പെട്ടെന്ന് നിർത്തിയപ്പോൾ പുറകിൽ വന്ന ബസ് ഇടിക്കുകയായിരുന്നുവെന്ന് പറയുന്നു. പരിക്കേറ്റവരെ വടകരയിലെ ഗവ. ജില്ലാ ആശുപത്രി, സഹകരണ, ആശ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഗുരുതര പരിക്കേറ്റ വിദ്യാർഥി നന്ദകിഷോറിനെ കോഴിക്കോട്ടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീതി കുറഞ്ഞ സർവീസ് റോഡ് ആയതിനാൽ അപകടത്തെ തുടർന്ന് അല്പനേരം ഗതാഗതം തടസ്സപ്പെട്ടു. പയ്യോളി പൊലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു. ബസ്സുകളുടെ മത്സരയോട്ടവും അമിതവേഗവുമാണ് അപകടത്തിന് കാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

