ഹബീബിന്റെ കുടുംബത്തിന് വീടൊരുക്കി പ്രാദേശിക കൂട്ടായ്മ
text_fieldsവെള്ളിമാട്കുന്ന്: ഹബീബിെൻറ ഓർമയിൽ കുടുംബത്തിന് വീടൊരുക്കി പ്രാദേശിക കൂട്ടായ്മ. രണ്ടുവർഷം മുമ്പ് ബസ് ഓടിക്കെ ഹൃദയാഘാതംമൂലം മരിച്ച ചെറുവറ്റ മുണ്ടോടിപറ്റുമ്മൽ ഹബീബിെൻറ കുടുംബത്തിനാണ് പ്രദേശവാസികൾ വീട് നിർമിച്ചുനൽകിയത്.
പ്രായമായ ഉമ്മയും ഭാര്യയും രണ്ടു മക്കളും അടങ്ങുന്ന കുടുംബം നിത്യവൃത്തിക്കുപോലും പ്രയാസപ്പെട്ടവേളയിൽ ചേക്കൂട്ടിഹാജി ചെയർമാനും സി.പി ജംഷീർ കൺവീനറുമായാണ് വീടിനുവേണ്ടി പ്രാദേശിക കമ്മിറ്റി രൂപവത്കരിച്ചത്. നിർമാണ പ്രവർത്തനം പുരോഗമിക്കവേ ചേക്കൂട്ടിഹാജി മരച്ചെങ്കിലും അബ്ദുൽ അസീസ് മാസ്റ്റർ ചെയർമാനായ പുതിയ കമ്മിറ്റി നിർമാണം ഏറ്റെടുക്കുകയായിരുന്നു. 12 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് വീട് നിർമാണം പൂർത്തിയാക്കിയത്.
പുതിയ വീട്ടിലേക്ക് ഞായറാഴ്ച താമസം മാറുേമ്പാൾ പരിസരവാസികളെയും ഹബീബിെൻറ കുടുംബത്തെയും ഉൾപ്പെടുത്തി സൗഹൃദസൽക്കാര ചടങ്ങ് നടത്തിയാണ് കമ്മിറ്റി വീട് കൈമാറുന്നത്. വീട് യാഥാർഥ്യമാക്കുന്നതിന് നാടാകെ ഒന്നിച്ചതിൽ സന്തോഷമുണ്ടെന്ന് കമ്മിറ്റി ട്രഷറർ മുഹമ്മദ് പറഞ്ഞു.
വേദനിച്ചവേളയിൽ സഹായവുമായെത്തിയവരോട് നന്ദിപറയുകയാണ് ഈ കുടുംബം.