Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകെട്ടിട നമ്പർ...

കെട്ടിട നമ്പർ ക്രമക്കേട്​; കോർപറേഷൻ ഓഫിസിൽ രാത്രിവരെ പൊലീസ്​ പരിശോധന

text_fields
bookmark_border
കെട്ടിട നമ്പർ ക്രമക്കേട്​; കോർപറേഷൻ ഓഫിസിൽ രാത്രിവരെ പൊലീസ്​ പരിശോധന
cancel
camera_alt

അന്യായമായ സസ്പെൻഷൻ പിൻവലിക്കുക, അനധികൃത കെട്ടിട നമ്പർ നൽകിയവരെ കണ്ടെത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കോഴിക്കോട് കോർപറേഷന് മുന്നിൽ ജീവനക്കാരുടെ സംയുക്ത സമരസമിതി ആരംഭിച്ച അനിശ്ചിതകാല ധർണ

Listen to this Article

കോ​ഴി​ക്കോ​ട്​: ജീ​വ​ന​ക്കാ​രു​ടെ പാ​സ്​​വേ​ഡ​ട​ക്കം ലോ​ഗി​ൻ വി​വ​ര​ങ്ങ​ൾ​ ദു​രു​പ​യോ​ഗ​പ്പെ​ടു​ത്തി അ​ന​ധി​കൃ​ത​മാ​യി കെ​ട്ടി​ട​ങ്ങ​ൾ​ക്ക്​ അ​നു​മ​തി ന​ൽ​കി​യെ​ന്ന കേ​സി​ൽ അ​റ​സ്റ്റി​ലാ​യ കോ​ർ​പ​റേ​ഷ​ൻ ജീ​വ​ന​ക്കാ​ർ അ​ട​ക്ക​മു​ള്ള പ്ര​തി​ക​ൾ കു​റ്റ​സ​മ്മ​തം ന​ട​ത്തി​യ​താ​യി പൊ​ലീ​സ്​ കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. മു​ഴു​വ​ൻ പ്ര​തി​ക​ളെ​യും ക​ണ്ടെ​ത്താ​ൻ തു​ട​ര​ന്വേ​ഷ​ണം അ​നി​വാ​ര്യ​മാ​ണ്.​ ഇ​തി​ന്‍റെ ഭാ​ഗ​മാ​യി അ​ന്വേ​ഷ​ണ​സം​ഘം കോ​ർ​പ​റേ​ഷ​ൻ ഓ​ഫി​സി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി.

പ​ക​ൽ 12ന്​ ​തു​ട​ങ്ങി​യ പ​രി​ശോ​ധ​ന രാ​ത്രി ഏ​ഴു​വ​രെ നീ​ണ്ടു. 11 ജീ​വ​ന​ക്കാ​രു​ടെ മൊ​ഴി​യും രേ​ഖ​പ്പെ​ടു​ത്തി. ഇ​തോ​ടെ മൊ​ത്തം 19 ജീ​വ​ന​ക്കാ​രു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​ക്ക​ഴി​ഞ്ഞു. അ​ന​ധി​കൃ​ത ന​മ്പ​ർ ന​ൽ​കി​യ​താ​യി ക​ണ്ടെ​ത്തി​യ കാ​ല​ത്തെ രേ​ഖ​ക​ൾ പൊ​ലീ​സ്​ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.

ആ​റു​പേ​രു​ടെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി; കെ​ട്ടി​ട ഉ​ട​മ​ക്ക്​ ജാ​മ്യം

കോ​ഴി​ക്കോ​ട്: ഏ​ഴ്​ പ്ര​തി​ക​ളി​ൽ ആ​റാ​ളു​ടെ​യും ജാ​മ്യാ​പേ​ക്ഷ ചീ​ഫ്​ ജു​ഡീ​ഷ്യ​ൽ മ​ജി​സേ്​​ട്രേ​റ്റ്​ എ. ​ഫാ​ത്തി​മാ ബീ​വി ത​ള്ളി.​ കെ​ട്ടി​ട ഉ​ട​മ​യും മൂ​ന്നാം പ്ര​തി​യു​മാ​യ ക​രി​ക്കാം​കു​ളം അ​ദി​ൻ ഹൗ​സി​ൽ പി.​കെ. അ​ബൂ​ബ​ക്ക​ർ സി​ദ്ധീ​ഖി​ന്​ (54) ജാ​മ്യ​മ​നു​വ​ദി​ക്കു​ക​യും​ചെ​യ്തു.​ 50,000 രൂ​പ​യു​ടെ ര​ണ്ട്​ ആ​ൾ​ജാ​മ്യ​മാ​ണ്​ ന​ൽ​കി​യ​ത്.

എ​ല്ലാ ശ​നി​യാ​ഴ്ച​യും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ മു​മ്പാ​കെ ഹാ​ജ​രാ​യി ഒ​പ്പി​ടു​ക​യും വേ​ണം. കോ​ർ​പ​റേ​ഷ​ൻ കെ​ട്ടി​ട​നി​കു​തി വി​ഭാ​ഗം ക്ല​ർ​ക്ക്​ ചേ​വ​ര​മ്പ​ലം പൊ​ന്നോ​ത്ത്​ എ​ൻ.​പി. സു​രേ​ഷ്​ (56), കോ​ർ​പ​റേ​ഷ​ൻ തൊ​ഴി​ൽ നി​കു​തി വി​ഭാ​ഗ​ത്തി​ലെ ക്ല​ർ​ക്ക്​ വേ​ങ്ങേ​രി അ​നി​ൽ​കു​മാ​ർ മ​ഠ​ത്തി​ൽ (52), ഇ​ട​നി​ല​ക്കാ​ര​നും ടൗ​ൺ പ്ലാ​നി​ങ്​ വി​ഭാ​ഗ​ത്തി​ൽ​നി​ന്ന്​ വി​ര​മി​ച്ച​യാ​ളു​മാ​യ ഫാ​റൂ​ഖ്​ കോ​ള​ജ്​ കാ​രാ​ട്​​പ​റ​മ്പ്​ പൊ​ന്നേം​പാ​ടം പു​ന്ന​ത്ത്​ പാ​റ​ക്ക​ണ്ടി പി.​സി.​കെ. രാ​ജ​ൻ (61), ഇ​ട​നി​ല​ക്കാ​ര​നാ​യി​നി​ന്ന എ​ജ​ന്‍റു​മാ​രാ​യ​ ത​ട​മ്പാ​ട്ട്​ താ​ഴം അ​സി​ൻ ഹൗ​സി​ൽ പി.​കെ. ഫൈ​സ​ൽ അ​ഹ​മ്മ​ദ്​ (51), പൊ​റ്റ​മ്മ​ൽ മാ​പ്പി​ള​ക്ക​ണ്ടി ഇ.​കെ. മു​ഹ​മ്മ​ദ്​ ജി​ഫ്രി (50), ക​രു​വി​ശ്ശേ​രി സി.​പി ബി​ൽ​ഡി​ങ്ങി​ൽ അ​മാ​ന​ത്ത്​ ഹൗ​സി​ൽ എം. ​യാ​ഷി​ർ അ​ലി (45) എ​ന്നി​വ​രു​ടെ ജാ​മ്യാ​പേ​ക്ഷ​ക​ളാ​ണ്​ ത​ള്ളി​യ​ത്.​

ഒ​ന്നും ര​ണ്ടും പ്ര​തി​ക​ളെ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​നാ​യി ക​സ്റ്റ​ഡി​യി​ൽ വി​ട്ടു​കി​ട്ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ അ​സി. പൊ​ലീ​സ് ക​മീ​ഷ​ണ​ർ എ.​എം. സി​ദ്ദീ​ഖ്​ ന​ൽ​കി​യ അ​പേ​ക്ഷ കോ​ട​തി വ്യാ​ഴാ​ഴ്​​ച​ത്തേ​ക്ക്​ മാ​റ്റി. ഒ​ന്നാം​പ്ര​തി അ​നി​ൽ​കു​മാ​റും ര​ണ്ടാം പ്ര​തി സു​രേ​ഷും മ​റ്റ്​ പ്ര​തി​ക​ളും ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി നാ​ലു​ല​ക്ഷം രൂ​പ വാ​ങ്ങി ക്ര​മ​ക്കേ​ട്​ ന​ട​ത്തി​യെ​ന്നാ​ണ്​ കേ​സ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kozhikode corporationBuilding Permit Fraud
News Summary - Building number fraud; Police check overnight at the corporation office
Next Story