Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇറച്ചിക്കോഴിയുടെ വില കുതിക്കുന്നു

text_fields
bookmark_border
ഇറച്ചിക്കോഴിയുടെ വില കുതിക്കുന്നു
cancel

കോഴിക്കോട്: ഉത്സവ സീസൺ മുന്നിൽ കണ്ട് ഇറച്ചിക്കോഴി വില കുതിക്കുന്നു. റമദാൻ തുടക്കത്തിൽ കിലോ ഇറച്ചിക്ക് 210-220 രൂപയായിരുന്നു. ഇപ്പോൾ 280 വരെ എത്തി. 270നും 260നും ചില കടകളിൽ വിൽക്കുന്നുമുണ്ട്. അസോസിയേഷനാണ് വില നിശ്ചയിക്കുന്നതെന്ന് വ്യാപാരികൾ പറയുന്നുണ്ടെങ്കിലും പല കടകളിൽ പല വിലയുണ്ട് എന്ന് ഉപഭോക്താക്കൾ പറയുന്നു.

പെരുന്നാൾ മുൻകൂട്ടി കണ്ട് 300 രൂപ വരെ എത്തിക്കുകയാണ് ലക്ഷ്യമെന്ന് സൂചനയുണ്ട്. വില ഇനിയും കൂടുമെന്ന് വ്യാപാരികളും പറയുന്നു. രണ്ട് മാസം മുമ്പ് വില 200ഉം അതിന് ചുവടെയുമായിരുന്നു. അതേസമയം ചൂട് കൂടിയതിനാൽ ഉൽപാദനം കുറഞ്ഞതാണ് ഇറച്ചിക്കോഴി വില ഉയരാൻ കാരണമെന്ന് വ്യാപാരികൾ പറയുന്നു. തമിഴ്നാട്ടിൽനിന്നും പ്രാദേശിക ഫാമുകളിൽനിന്നുമാണ് കേരളത്തിലെ വിപണിയിൽ കോഴി എത്തുന്നത്. തമിഴ്നാട്ടിൽനിന്ന് വരുന്ന ലഗോൺ കോഴിക്ക് 160 -180 രൂപയാണ് വില. മത്സ്യത്തിനും പൊതുവെ വില കൂടുതലാണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story