കോഴിക്കോട്: ടിപ്പര്‍ ലോറി ഉടമയില്‍നിന്ന് കൈക്കൂലി വാങ്ങിയ എസ്.െഎയെ സസ്പെന്‍ഡ് ചെയ്തു. കസബ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ വി.ടി. പ്രദീപനെയാണ് സിറ്റി പൊലീസ് മേധാവി എ.വി. ജോർജ് സസ്പെൻഡ് ചെയ്തത്.
ആഗസ്റ്റ് 27ന് പൊക്കുന്നിൽ വാഹനപരിശോധനക്കിടെ മണ്ണുമായെത്തിയ രണ്ട് ടിപ്പര്‍ ലോറികള്‍ എസ്.െഎ തടഞ്ഞുനിര്‍ത്തുകയും പിഴയീടാക്കാതെ വിടുകയുമായിരുന്നു. പിന്നീട് കെ.എല്‍ 11 എ.കെ 6051 ടിപ്പര്‍ ലോറിയുടെ ഉടമ ജയ്സലിനോട് സ്റ്റേഷനിലേക്ക് വരാന്‍ ആവശ്യപ്പെടുകയും കൈക്കൂലിയായി 4,000 രൂപ വാങ്ങുകയും ചെയ്തെന്ന് സസ്പെന്ഷന് ഉത്തരവില്‍ പറയുന്നു. കെ.പി.ഡി.ഐ.പി ആന്‍ഡ് എ റൂള്‍സ് ഏഴ് (എ), എട്ട് ഒന്ന്, മൂന്ന് പ്രകാരം വിശദ അന്വേഷണത്തിനും ഉത്തരവിട്ടു.
സ്പെഷല്‍ ബ്രാഞ്ച് അസി. കമീഷണറുടെ റിപ്പോര്‍ട്ടിെൻറ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ. സിറ്റി നാർകോട്ടിക് സെല്‍ അസി. കമീഷണറോടാണ് തുടരന്വേഷണം നടത്തി രണ്ടുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ നിർദേശിച്ചത്.