Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകൈക്കൂലി കേസ്​: അടൂര്‍...

കൈക്കൂലി കേസ്​: അടൂര്‍ പ്രകാശിനെ കുറ്റമുക്തനാക്കി

text_fields
bookmark_border
adoor prakash
cancel


കോഴിക്കോട്: റേഷന്‍ മൊത്ത സംഭരണ ഡിപ്പോ അനുവദിക്കാന്‍ 25 ലക്ഷം കൈക്കൂലി ആവശ്യപ്പെട്ടെന്ന വിജിലൻസ്​ കേസിൽ മുൻ ഭക്ഷ്യ മന്ത്രി അടൂര്‍ പ്രകാശുള്‍പ്പെടെ അഞ്ച്​ പേരെ കോടതി കുറ്റമുക്തരാക്കി.

അടൂര്‍ പ്രകാശിനെ കൂടാതെ അദ്ദേഹത്തി​‍െൻറ പ്രൈവറ്റ് സെക്രട്ടറി വി. രാജു, മുന്‍ജില്ല സിവില്‍ സപ്ലൈസ് ഓഫിസര്‍ ഒ. സുബ്രഹ്മണ്യന്‍, മുന്‍ താലൂക്ക് സിവില്‍ സപ്ലൈസ് ഓഫിസര്‍ കെ.ആര്‍. സഹദേവന്‍, ഡിപ്പോക്ക് വേണ്ടി അപേക്ഷിച്ച കെ.ടി. സമീര്‍ നവാസ് എന്നിവരെയാണ് ​കോഴിക്കോട് വിജിലന്‍സ് പ്രത്യേക ജഡ്ജി ടി. മധുസൂദനൻ പരാതി നിലനിൽക്കില്ലെന്ന്​ കണ്ട്​ സാക്ഷിവിസ്​താരത്തിന്​ മു​േമ്പ കുറ്റമുക്തരാക്കിയത്​‍.

ഓമശ്ശേരി പഞ്ചായത്തില്‍ മൊത്ത ഡിപ്പോ അനുവദിക്കാന്‍ കൈക്കൂലി ആവശ്യപ്പെ​ട്ടെന്ന കോണ്‍ഗ്രസ് നേതാവ് എൻ.കെ. അബ്​ദുറഹ്മാന്‍ നല്‍കിയ പരാതിയിലാണ്​ വിജിലൻസ്​ കേസെടുത്തത്​. 2005 ഡിസംബര്‍ മൂന്നിന് തിരുവനന്തപുരത്ത്​ മന്ത്രിയുടെ വീട്ടിലും ഡിസംബര്‍ ആറിന് കോഴിക്കോട് ഗെസ്​റ്റ്​ ഹൗസിലും അടൂർ പ്രകാശും പ്രൈവറ്റ് സെക്രട്ടറിയും ചേര്‍ന്ന് 25 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നായിരുന്നു പരാതി. അബ്​ദുറഹിമാ​‍െൻറ അപേക്ഷ തള്ളി സമീര്‍ നവാസിന്​ ഡിപ്പോ അനുവദിച്ചത്​ കൈക്കൂലി കൊടുക്കാത്തതുകൊണ്ടാണെന്നായിരുന്നു ആരോപണം.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Adoor PrakashBribery case
News Summary - Bribery case: Adoor Prakash acquitted
Next Story