Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകടലിൽ കളിക്കുന്നതിനിടെ...

കടലിൽ കളിക്കുന്നതിനിടെ ഒമ്പതാം ക്ലാസുകാരനെ കാണാതായി

text_fields
bookmark_border
കടലിൽ കളിക്കുന്നതിനിടെ ഒമ്പതാം ക്ലാസുകാരനെ കാണാതായി
cancel

എ​ല​ത്തൂ​ർ: ക​ട​ലി​ൽ ക​ളി​ക്കു​ന്ന​തി​നി​ടെ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യെ കാ​ണാ​താ​യി. ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ളെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ര​ക്ഷ​പ്പെ​ടു​ത്തി. എ​ല​ത്തൂ​ർ സി.​എം.​സി ബോ​യ്സ് സ്കൂ​ൾ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി വ​ലി​യാ​റ​മ്പ​ത്ത് യ​മു​ന​യു​ടെ മ​ക​ൻ ശ്രീ​ദേ​വി​നെ​യാ​ണ് (14) കാ​ണാ​താ​യ​ത്. ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് ആ​റു മ​ണി​യോ​ടെ വീ​ടി​ന​ടു​ത്ത ചെ​ട്ടി​കു​ളം സാ​ഗ​ര ഗ്രൗ​ണ്ട് ബീ​ച്ചി​ൽ അ​യ​ൽ​വാ​സി​ക​ളും സു​ഹൃ​ത്തു​ക്ക​ളു​മാ​യ മി​നോ​ൺ ഹ​രി​ന​ന്ദ് എ​ന്നി​വ​ർ​ക്കൊ​പ്പം ക​ട​ലി​ൽ ക​ളി​ക്കു​ക​യാ​യി​രു​ന്നു. ശ​ക്ത​മാ​യ അ​ടി​യൊ​ഴു​ക്കു​ള്ള ഭാ​ഗ​മാ​യ​തി​നാ​ൽ മൂ​ന്നു​പേ​രും ക​ട​ലി​ൽ വീ​ഴു​ക​യാ​യി​രു​ന്നു.

കു​ട്ടി​ക​ളു​ടെ ക​ര​ച്ചി​ൽ കേ​ട്ട് സ​മീ​പ​ത്തെ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന പ​ഴ​യ കാ​ല മ​ത്സ്യ​ത്തൊ​ഴി​ലാ​ളി 85കാ​ര​നാ​യ ചെ​റു​കാ​ട്ടി​ൽ വേ​ലാ​യു​ധ​ൻ ഓ​ടി​യെ​ത്തി ക​ട​ലി​ൽ​നി​ന്ന് മി​നോ​ണി​നെ​യും ഹ​രി​ന​ന്ദി​നെ​യും ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ശ്രീ​ദേ​വി​നെ കാ​ണാ​താ​യി. പൊ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും കോ​സ്റ്റ​ൽ പൊ​ലീ​സു​മെ​ത്തി ശ്രീ​ദേ​വി​നു​വേ​ണ്ടി തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും രാ​ത്രി 11വ​രെ ക​ണ്ടെ​ത്താ​നാ​യി​ല്ല. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ അ​ർ​ധ​രാ​ത്രി​യി​ലും തി​ര​ച്ചി​ൽ ന​ട​ത്തു​ക​യാ​ണ്. വ്യാ​ഴാ​ഴ്ച രാ​വി​ലെ കോ​സ്റ്റ​ൽ പൊ​ലീ​സ് തി​ര​ച്ചി​ൽ പു​ന​രാ​രം​ഭി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MissingSeaKozhikode News
News Summary - Boy missing while playing in the sea
Next Story