Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 March 2022 5:39 AM IST Updated On
date_range 24 March 2022 5:39 AM ISTbox എന്തിനീ കലുങ്ക്...
text_fieldsbookmark_border
നീരൊഴുക്കില്ലാതെ അടഞ്ഞ കലുങ്കിനകം നിറയെ പൈപ്പും കേബിളും ഓമശ്ശേരി: ''ലക്ഷങ്ങൾ മുടക്കി കലുങ്ക് പണിയുക, ഇതിനുള്ളിലൂടെ എല്ലാ കേബിളും പൈപ്പും ക്രോസ് ബാറായി ഇടുക, മാലിന്യവും മണ്ണും വന്നടിഞ്ഞ് ജലപ്രവാഹം തടസ്സപ്പെട്ട് കലുങ്കിനകത്ത് മൺ ശേഖരമുണ്ടാവുക'' ഓമശ്ശേരിയിൽ നിർമാണം നടക്കുന്ന കൊയിലാണ്ടി -എടവണ്ണ സംസ്ഥാനപാതയിലെ പഴയ കലുങ്ക് പൊളിച്ചപ്പോൾ കണ്ട കാഴ്ചയാണിത്. ഇങ്ങനെയെങ്കിൽ എന്തിന് ഇത് പുനർനിർമിക്കണമെന്നാണ് നാട്ടുകാർ ചോദിക്കുന്നത്. ബി.എസ്.എൻ.എല്ലിനും ജല അതോറിറ്റിക്കും സ്വകാര്യവ്യക്തികൾക്കും കേബിളും പൈപ്പും ഇടാൻ കലുങ്ക് നിർമിച്ചത് പോലെയാണെന്നാണ് ആക്ഷേപം. ടൗണിൽ ചെറിയമഴപോലും വെള്ളക്കെട്ടിന് കാരണമാണ്. അഞ്ചിലധികം കലുങ്കുകൾ ടൗണിൽ മാത്രമായുണ്ട്. ഇവയല്ലാം നീരൊഴുക്കില്ലാതെ അടഞ്ഞുകിടക്കുകയാണ്. അടഞ്ഞ മണ്ണ് വർഷാവർഷം നീക്കംചെയ്താൽ ജലപ്രളയം ഒഴിവാക്കാനാകും. എന്നാൽ, നിർമിച്ചതിനു ശേഷം ഒരിക്കൽപോലും മണ്ണ് മാറ്റിയിട്ടില്ല. സംസ്ഥാനപാത നവീകരണത്തോടനുബന്ധിച്ച് നിരവധി കലുങ്കുകളാണ് പുനർനിർമിക്കുന്നത്. എന്നാൽ, പണി കഴിഞ്ഞ് കരാറുകാർ സ്ഥലംവിടുന്നതോടെ കലുങ്കുകൾ പൊതുമേഖല സ്ഥാപനങ്ങളും സ്വകാര്യ ഉടമകളും 'കൈയേറും'. --------------- ചിത്രം::ഓമശ്ശേരി താഴെ അങ്ങാടിയിൽ നിർമാണമാരംഭിച്ച കലുങ്ക്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
