Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightBOXകുറ്റ്യാട്ടൂർ...

BOXകുറ്റ്യാട്ടൂർ മാവുകൾ വീട്ടിലെത്തും; കൂട്ടിനൊരു കുറ്റ്യാടി തെങ്ങും

text_fields
bookmark_border
BOXകുറ്റ്യാട്ടൂർ മാവുകൾ വീട്ടിലെത്തും; കൂട്ടിനൊരു കുറ്റ്യാടി തെങ്ങും
cancel
വടകര: ഗുണംകൊണ്ടും രുചികൊണ്ടും പ്രസിദ്ധമായ കുറ്റ്യാട്ടൂർ മാവിൻതൈകൾ വടകരയിലെ 1000 വീടുകളിൽ നട്ടുപിടിപ്പിക്കും. ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി വടകര നഗരസഭ ആവിഷ്കരിച്ച 'കുറ്റ്യാട്ടൂർ മാവും കുറ്റ്യാടി തെങ്ങും' പദ്ധതിയുടെ ഭാഗമായാണ് ഇത് നടപ്പിലാക്കുന്നത്. കണ്ണൂർ ജില്ലയിലെ കുറ്റ്യാട്ടൂർ പ്രദേശത്തെ തനത് മാവിനമാണിത്​. ഏറെ ശ്രദ്ധനേടിയ തദ്ദേശീയ മാവിനങ്ങളിൽ ഒന്നാണിത്​. ഈ മാമ്പഴങ്ങളുടെ രുചിയും മധുരവും പ്രസിദ്ധമാണ്. ഔഷധഗുണമുള്ള മാവിലകൾ ദന്താരോഗ്യത്തിനും മികച്ചതാണ്. വിപണിയിൽ അധികമൊന്നും ലഭ്യമല്ലാത്ത കുറ്റ്യാട്ടൂർ മാവിന്റെ ഗ്രാഫ്റ്റ് ചെയ്ത 1000 തൈകളാണ് കുറ്റ്യാട്ടൂരിൽനിന്ന് വടകരയിലേക്കെത്താൻ തയാറാക്കിയത്. മികച്ച രോഗപ്രതിരോധശേഷിയും വിളവും തരുന്ന കുറ്റ്യാടി തെങ്ങിൻതൈയും കുറ്റ്യാട്ടൂർ മാവിൻതൈയോടൊപ്പം നൽകും. ഇവക്ക്​ രണ്ടിനുംകൂടി ചേർത്ത് ഗുണഭോക്തൃവിഹിതമായി 105 രൂപ അടക്കണം. തെങ്ങിനും മാവിനും കുഴിയെടുക്കാൻ ബുദ്ധിമുട്ടേണ്ടതില്ല. തൊഴിലുറപ്പ് തൊഴിലാളികൾ വീടുകളിൽ എത്തി കുഴിയെടുത്തുതരും. തൈകൾ നടുന്നതിനുമുമ്പ് ആവശ്യത്തിന് അടിവളം ചേർക്കണം. കുറ്റ്യാട്ടൂർ മാവിൻതൈകൾ വാർഡ് സഭാ ലിസ്റ്റിൽ ഉൾപ്പെട്ട 25 പേർക്ക് നൽകും. ഗുണഭോക്തൃവിഹിതം അടക്കാൻ കൃഷിഭവനിൽ സംവിധാനം ഒരുക്കിയിട്ടുണ്ട്. ആഗസ്റ്റ് 12വരെ പണമടക്കാം. ജൈവവൈവിധ്യ സംരക്ഷണത്തിന് പ്രാധാന്യം നൽകിയാണ് വടകര നഗരസഭപദ്ധതി നടപ്പിലാക്കുന്നത്. .......... ചിത്രം കുറ്റ്യാട്ടൂർ മാവ് saji 1
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story