പുസ്തക പ്രകാശനം നിർവഹിച്ചു
text_fieldsഎം.എ. സത്താർ പന്നൂര് രചിച്ച ‘കവികളും കവിതകളും’ പുസ്തക പ്രകാശനം അഡ്വ. പി.ടി.എ. റഹീം എം.എൽ.എ നിർവഹിക്കുന്നു
കൊടുവള്ളി: എം.എ. സത്താർ പന്നൂര് രചിച്ച ‘കവികളും കവിതകളും’ പുസ്തക പ്രകാശനം അഡ്വ. പി.ടി.എ. റഹീം എം.എൽ.എ നിർവഹിച്ചു. എഴുത്തുകാരൻ എ.പി. കുഞ്ഞാമു പുസ്തകം ഏറ്റുവാങ്ങി. വചനം പബ്ലിഷിങ് ഹൗസാണ് പുസ്തകം പുറത്തിറക്കിയത്. കൊടുവള്ളി നഗരസഭ ചെയർമാൻ വെള്ളറ അബ്ദു അധ്യക്ഷത വഹിച്ചു. അശ്റഫ് കയ്യളശ്ശേരി പുസ്തകം പരിചയപ്പെടുത്തി. എം.എ. സത്താർ എഴുത്തനുഭവങ്ങൾ വിശദീകരിച്ചു. മലപ്പുറം കോഓപറേറ്റിവ് സ്പിന്നിങ് മിൽ ചെയർമാൻ പി. മുഹമ്മദ് യൂസുഫ്, സർവിസ് ബാങ്ക് പ്രസിഡന്റ് ഒ.പി. റഷീദ്, സി.പി. നാസർകോയ തങ്ങൾ, കോതൂർ മുഹമ്മദ്, അബ്ദുല്ല നന്മണ്ട, താമരശ്ശേരി താലൂക്ക് ലൈബ്രറി പ്രസിഡന്റ് പി. സുധാകരൻ, പി. ശംസുദ്ദീൻ, ടി.പി. സിദ്ദീഖ്, കെ. നൗഫൽ, എം.പി. ഹുസയിൻ ഹാജി, കോട്ടക്കൽ ഇസ്മായിൽ, സി. മുഹമ്മദലി എന്നിവർ സംസാരിച്ചു. പി.പി. ഇസ്മായിൽ സ്വാഗതവും പന്നൂർ യുവജന സംഘം ലൈബ്രറി സെക്രട്ടറി യു.പി. അബ്ദുസ്സമദ് നന്ദിയും പറഞ്ഞു.

