Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആലപ്പുഴയിൽ...

ആലപ്പുഴയിൽ നിർത്തിയിട്ട ബോട്ട്​ വെള്ളയിൽ കടപ്പുറത്ത്​ തകർന്നടിഞ്ഞു

text_fields
bookmark_border
ആലപ്പുഴയിൽ നിർത്തിയിട്ട ബോട്ട്​ വെള്ളയിൽ കടപ്പുറത്ത്​ തകർന്നടിഞ്ഞു
cancel
camera_alt

കടൽക്ഷോഭത്തെ തുടർന്ന് തകർന്ന് വെള്ളയിൽ ഹാർബറിനോട് ചേർന്ന് കരക്കടിഞ്ഞ മൽസ്യ ബന്ധന ബോട്ട് ജെ.സി.ബി ഉപയോഗിച്ച് മാറ്റുന്നു

കോഴിക്കോട്​: ആലപ്പുഴയിൽ നിർത്തിയിട്ട ബോട്ട്​ കടൽക്ഷോഭത്തിൽ തകർന്ന്​ കോഴിക്കോട്​ വെള്ളയിൽ കടപ്പുറത്ത്​ അടിഞ്ഞു. ആലപ്പുഴ സ്വദേശി കെ. സുനിലി​​േൻറതാണ്​ ബോട്ട്​​.

സെപ്​റ്റംബർ ആറിന്​ മത്സ്യബന്ധനശേഷം ആലപ്പുഴയിൽ തിരിച്ചെത്തിയ ബോട്ട്​ കായലിൽ കയറ്റാനായി നിർത്തിയതായിരുന്നു. പെ​ട്ടെന്ന്​ കടലി​െൻറ സ്വഭാവം മാറുകയും ബോട്ട്​ ബന്ധനം വിട്ട്​ കടലിൽ അലയുകയുമായിരുന്നു.

ബോട്ടിലുണ്ടായിരുന്ന ഏഴു​ മത്സ്യത്തൊഴിലാളികളെ മറ്റു​ ബോട്ടുകാർ രക്ഷിച്ചു. പക്ഷേ, ബോട്ടിനെ കരക്കടിപ്പിക്കാൻ ആയില്ലെന്ന്​ ഉടമ അറിയിച്ചു.

ദിവസങ്ങളോളം കടലിലൂടെ അലഞ്ഞ ബോട്ട്​ തൃശൂരും പൊന്നാനിയും വെച്ച്​ മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധയിൽ പെട്ടിരുന്നെങ്കിലും കരയിലെത്തിക്കാൻ സാധിച്ചില്ല. ഒടുവിൽ വെള്ളയിൽ കടപ്പുറത്ത്​ അടിയുകയായിരുന്നു.

കരക്കടിഞ്ഞത്​ ഉൾക്കടലിൽ മത്സ്യബന്ധനത്തിന്​ പോകുന്ന വലിയ ബോട്ടാണ്​. 20 ലക്ഷം രൂപയോളം വില വരുന്ന ബോട്ടാണെന്നും നാലു ലക്ഷത്തോളം വില വരുന്ന മൂന്നു വലകളും മൂന്ന്​ എൻജിനുകളും ബോട്ടിലുണ്ടായിരുന്നുവെന്നും ഉടമ അറിയിച്ചു.

സുനിലി​െൻറ ഉടമസ്​ഥതയിലുള്ള മറ്റൊരു ബോട്ടും തകർന്നിട്ടുണ്ട്​. അതേ ദിവസം കടലിൽപോയ 18​ ബോട്ടുകൾ തകർന്നിരുന്നെന്ന്​ ഉടമ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:boatsea turbulance
News Summary - boat collapsed in sea turbulance reached vellayil beach
Next Story