ശ്രീജയുടെ ജീവനുവേണ്ടി ഒരുമിക്കാം
text_fieldsനന്മണ്ട: രക്താർബുദം ബാധിച്ച് ജീവിതം വേദനയുടെയും ദുരിതത്തിന്റെയും തുരുത്തായി മാറിയ ശ്രീജ സുമനസുകളുടെ സഹായം തേടുന്നു. നന്മണ്ട ഗ്രാമപഞ്ചായത്ത് 13ാം വാർഡിലെ വെള്ളറക്കാട്ട് ശ്രീജയാണ് (48) ചികിത്സക്കുള്ള ഭാരിച്ച തുക കണ്ടെത്താനാകാരെ വിഷമിക്കുന്നത്. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ് ഇവർ.
എത്രയും പെട്ടെന്ന് മജ്ജ മാറ്റി വെച്ചില്ലെങ്കിൽ ശ്രീജക്ക് സ്വജീവിതത്തിലേക്ക് തിരിച്ചുവരാൻ കഴിയില്ല. ഭാരിച്ച തുകയാണ് ഇതിനായി കണ്ടെത്തേണ്ടത്. ശ്രീജയെ സഹയിക്കുന്നതിനായി നന്മണ്ടയിൽ വാർഡ് അംഗം ബിനീഷ് ഏറാഞ്ചേരി (ചെയർമാൻ) വി.കെ. കിരൺ രാജ് (കൺവീനർ) പി.കെ.രാധാകൃഷ്ണൻ (ട്രഷറർ) എന്നിവർ ഭാരവാഹികളായി ജനകീയ കമ്മിറ്റി രൂപവത്ക്കരിച്ചിട്ടുണ്ട്. കേരള ഗ്രാമീൺ ബേങ്കിന്റെ നന്മണ്ട ശാഖയിലാണ് അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പർ 4064210 11 22169.ഐ.എഫ്.എസ്. സി. KL GB 00 40642.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

