Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതെ​ങ്ങി​ൻ മു​ക​ളി​ൽ...

തെ​ങ്ങി​ൻ മു​ക​ളി​ൽ കു​ടു​ങ്ങി​യ പ​ക്ഷി​യെ ത​ന്ത്ര​പൂ​ർ​വം'​പി​ടി​കൂ​ടി'; പക്ഷിക്ക് വില 10,000

text_fields
bookmark_border
തെ​ങ്ങി​ൻ മു​ക​ളി​ൽ കു​ടു​ങ്ങി​യ പ​ക്ഷി​യെ ത​ന്ത്ര​പൂ​ർ​വം​പി​ടി​കൂ​ടി; പക്ഷിക്ക് വില 10,000
cancel
camera_alt

തെ​ങ്ങി​ൽ കു​ടു​ങ്ങി​യ പ​ക്ഷി​യെ അ​ഗ്നി​രക്ഷാ സേ​നാം​ഗം കാ​ൽ​വി​ൻ റോ​ഡ്രി​ഗ​സ് ര​ക്ഷ​പെ​ടു​ത്തു​ന്നു

ക​ട​ലു​ണ്ടി: തെ​ങ്ങി​ൻ മു​ക​ളി​ൽ കു​ടു​ങ്ങി​യ പ​ക്ഷി​യെ 'പി​ടി​കൂ​ടി'​അ​ഗ്നി​ശ​മ​ന സേ​ന. ക​ട​ലു​ണ്ടി അ​ങ്ങാ​ടി​ക്കു പ​ടി​ഞ്ഞാ​റു ഭാ​ഗ​ത്തു താ​മ​സി​ക്കു​ന്ന സി.​വി.​റ​ഹീ​ബി​ന്‍റെ വീ​ട്ടി​ൽ വ​ള​ർ​ത്തു​ന്ന കോ​ക്ടൈ​ൽ പ​ക്ഷി​യാ​ണ് സ​മീ​പ​ത്തെ പ​റ​മ്പി​ൽ25 അ​ടി പൊ​ക്ക​ത്തി​ലു​ള്ള തെ​ങ്ങി​ൻ​മു​ക​ളി​ൽ അ​ക​പെ​ട്ട​ത്. ശ​നി​യാ​ഴ്ചരാ​ത്രി 10.45നാ​ണ് സം​ഭ​വം. സു​മാ​ർ 10,000 രൂ​പ​യോ​ളം വി​ല​വ​രു​ന്ന പ​ക്ഷി പ​റ​ന്നു​പൊ​ങ്ങി തെ​ങ്ങി​ൻ മു​ക​ളി​ൽ കു​ടു​ങ്ങി​യ​ത് താ​ഴെ​നി​ന്ന് നോ​ക്കാ​ൻ മാ​ത്ര​മേ റ​ഹീ​ബി​നു ക​ഴി​യു​മാ​യി​രു​ന്നു​ള്ളൂ. അ​ദ്ദേ​ഹം ഉ​ട​ൻ ത​ന്നെ മീ​ഞ്ച​ന്ത ഫ​യ​ർ​ഫോ​ഴ്‌​സി​ൽ വി​വ​രം അ​റി​യി​ച്ചു.

ഗ്രേ​ഡ് സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ ഡ​ബ്ല്യു.​സ​ന​ലി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫി​സ​ർ​മാ​രാ​യ സി.​പി. അ​ൻ​വ​ർ,ജി. ​പ്ര​വീ​ൺ,ജോ​സ​ഫ് ബാ​ബു,കാ​ൽ​വി​ൻ റോ​ഡ്രി​ഗ​സ്, സി.​കെ.​അ​ശ്വി​നി,വി.​വി. സി​ഞ്ചു,ഹോം ​ഗാ​ർ​ഡ് കെ. ​സ​ന്തോ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘം തെ​ങ്ങി​നു മു​ക​ളി​ൽ ക​യ​റി പ​ക്ഷി​യെ ത​ന്ത്ര​പൂ​ർ​വം പി​ടി​കൂ​ടി താ​ഴെ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.​കൂ​ട്ടി​ൽ നി​ന്നി​റ​ക്കി ഭ​ക്ഷ​ണം ന​ൽ​കു​ന്ന​തി​നി​ട​യി​ലാ​ണ് പ​ക്ഷി പ​റ​ന്ന​ക​ന്ന​തെ​ന്നാ​ണ് റ​ഹീ​ബ് പ​റ​യു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Coconut TreeKadalundyBirdKozhikode News
News Summary - Bird caught stuck in coconut tree; bird worth Rs 10,000
Next Story