ഞെളിയന്‍പറമ്പിൽ ബയോ ഗ്യാസ് പ്ലാന്റിന് കരാറായി
text_fieldsഞെളിയൻപറമ്പ് സി.ബി.ജി പ്ലാന്റ് കരാർ ഒപ്പുവെച്ചശേഷം മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, എം.ബി. രാജേഷ്,
എ.കെ. ശശീന്ദ്രൻ എന്നിവർ ധാരണപത്രം കൈമാറിയപ്പോൾ
കോഴിക്കോട്: നഗരത്തിലെ ജൈവ മാലിന്യ സംസ്കരണ പ്രതിസന്ധിക്ക് പരിഹാരമായി ഞെളിയൻ പറമ്പിൽ കംപ്രസ്ഡ് ബയോഗ്യാസ് (സി.ബി.ജി) പ്ലാന്റ് യാഥാര്‍ഥ്യമാക്കുന്നതിന് കോർപറേഷനും ഭാരത് പെട്രോളിയം കോർപറേഷനും ധാരണപത്രം കൈമാറി. മന്ത്രി എം.ബി. രാജേഷ് ബി.പി.സി.എൽ അധികൃതരുമായാണ് കരാറിൽ ഒപ്പിട്ടത്.
എട്ടേക്കറോളം സ്ഥലത്താണ് ജൈവമാലിന്യം സംസ്കരിച്ച് പാചകവാതകമാക്കുന്നതിനുള്ള പ്ലാന്റ് ഉയരുക. 99 കോടി ചെലവിലുള്ള പദ്ധതി ബി.പി.സി.എൽ സി.എസ്.ആർ പദ്ധതിയിൽനിന്ന് ഫണ്ട് വകയിരുത്തിയാണ് നിർമിക്കുന്നത്.
പ്ലാന്റിന് ആവശ്യമായ സ്ഥലം കോര്പറേഷന് 25 വര്‍ഷത്തേക്കാണ് അനുവദിച്ചത്. ദിനേന 150 മുതല്‍ 180 ടണ്‍ ജൈവ മാലിന്യം സംസ്കരിക്കാനുള്ള ശേഷി പ്ലാന്റിനുണ്ടാവും. 56 ടണ്‍ ബയോഗ്യാസും 20 മുതല്‍ 25 ടണ്‍വരെ ജൈവവളവും ഉൽപാദിപ്പിക്കാം. ഉൽപാദിപ്പിക്കുന്ന ഗ്യാസ് ഗെയിലിന് വില്‍ക്കും. ഇവിടെ ഫ്യുവല്‍ സ്റ്റേഷനും സജ്ജീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

