Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഉപയോഗിക്കാത്ത...

ഉപയോഗിക്കാത്ത വെള്ളത്തിന് ഒന്നര ലക്ഷം രൂപയുടെ ബില്ല്

text_fields
bookmark_border
ഉപയോഗിക്കാത്ത വെള്ളത്തിന് ഒന്നര ലക്ഷം രൂപയുടെ ബില്ല്
cancel

കാ​ക്കൂ​ർ: ഉ​പ​യോ​ഗി​ക്കാ​ത്ത വെ​ള്ള​ത്തി​ന്റെ കു​ടി​ശ്ശി​ക ബി​ൽ ഒ​ന്ന​ര ല​ക്ഷം ല​ഭി​ച്ചെ​ന്ന പ​രാ​തി​യു​മാ​യി കു​ടും​ബം. പാ​വ​ണ്ടൂ​ർ ന​മ്പ്യാ​റ​മ്പ​ത്ത് ഷ​ഫീ​റി​ന്റെ കു​ടും​ബ​ത്തി​നാ​ണ് ഈ ​ദു​രി​തം. വീ​ട്ടി​ലെ കി​ണ​റ്റി​ൽ ധാ​രാ​ളം വെ​ള്ള​മു​ള്ള​തി​നാ​ൽ പൈ​പ്പു​വെ​ള്ളം ഉ​പ​യോ​ഗി​ക്കാ​റി​ല്ലെ​ന്നാ​ണ് കു​ടും​ബം പ​റ​യു​ന്ന​ത്. പെ​ർ​മ​ന​ന്റ് ലോ​ക് അ​ദാ​ല​ത്തി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ ഒ​മ്പ​തു സി​റ്റി​ങ് ന​ട​ത്തി. ഇ​തി​ൽ സെ​പ്റ്റം​ബ​ർ മാ​സ​ത്തി​ൽ മീ​റ്റ​ർ പ​രി​ശോ​ധി​ക്കാ​ൻ ജ​ല അ​തോ​റി​റ്റി​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.

എ​ന്നാ​ൽ, ജ​ല അ​തോ​റി​റ്റി നി​ർ​ദേ​ശം പാ​ലി​ച്ചി​ല്ലെ​ന്നാ​ണ് കു​ടും​ബം ആ​രോ​പി​ക്കു​ന്ന​ത്. ഡി​സം​ബ​ർ 11നാ​ണ് അ​ടു​ത്ത അ​ദാ​ല​ത്ത് സി​റ്റി​ങ്. ല​ഭി​ച്ച ബി​ല്ലു​ക​ളി​ൽ വെ​ള്ള​ത്തി​ന്റെ മീ​റ്റ​ർ റീ​ഡി​ങ്ങി​ലും ദ്വൈ​മാ​സ ഉ​പ​യോ​ഗ യൂ​നി​റ്റി​ലും മാ​റ്റം കാ​ണി​ച്ചി​ട്ടി​ല്ല. എ​ന്നാ​ൽ, ശ​രാ​ശ​രി ഇ​രു​പ​തി​നാ​യി​രം രൂ​പ​യോ​ളം ജ​ല ഉ​പ​യോ​ഗ ചാ​ർ​ജാ​ണ് ബി​ല്ലി​ൽ ഉ​ള്ള​ത്. ഈ ​ബി​ല്ലി​ൽ കു​ടി​ശ്ശി​ക ചാ​ർ​ജും ചേ​ർ​ത്താ​ണ് വ​രു​ന്ന​ത്. ഏ​റ്റ​വും ഒ​ടു​വി​ലാ​യി ഇ​ക്ക​ഴി​ഞ്ഞ ന​വം​ബ​ർ 22ന് ​മു​ൻ​കാ​ല കു​ടി​ശ്ശി​ക​യ​ട​ക്കം 1,42,945 രൂ​പ​യു​ടെ ബി​ല്ലാ​ണ് ല​ഭി​ച്ചി​ട്ടു​ള്ള​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം ഒ​ക്ടോ​ബ​ർ മാ​സം മു​ത​ൽ മീ​റ്റ​ർ റീ​ഡി​ങ് 927ന് ​മാ​റ്റ​മി​ല്ല. ജ​നു​വ​രി മു​ത​ലാ​ണ് വ​ലി​യ ബി​ൽ വ​രാ​ൻ തു​ട​ങ്ങി​യ​ത്. തു​ട​ർ​ന്ന് പ​രാ​തി ന​ൽ​കി​യ​താ​യി കു​ടും​ബം പ​റ​യു​ന്നു. വീ​ട്ടു​ട​മ​സ്ഥ​നാ​യ ഷ​ഫീ​ർ വി​ദേ​ശ​ത്താ​യ​തി​നാ​ൽ പി​താ​വ് മു​ഹ​മ്മ​ദ് ഹാ​ജി​യും മാ​താ​വ് മ​റി​യ​വു​മാ​ണ് ഇ​വി​ടെ താ​മ​സി​ക്കു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ ന​വ​കേ​ര​ള സ​ദ​സ്സി​ലും പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​തി​ലെ​ങ്കി​ലും പ​രി​ഹാ​ര​മാ​വു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് കു​ടും​ബം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Water AuthorityBillUnused WaterKozhikode News
News Summary - Bill-of-Rs-1.5l-akh-for-unused-water
Next Story