Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബൈക്ക് മോഷണം: മൂന്നുപേർ പിടിയിൽ
text_fieldsbookmark_border
എലത്തൂർ: ബൈക്ക് മോഷണക്കേസിലെ മൂന്നുപേരെ എലത്തൂർ പൊലീസ് പിടികൂടി. അത്താണിക്കലിലെ കാർ ഷോറൂമിെൻറ പാർക്കിങ് ഏരിയയിൽനിന്ന് ബൈക്ക് മോഷണം പോയ കേസിലാണ് വെള്ളിപറമ്പ് ചേലക്കര ജിംനാസ് (29), ചെർപ്പുളശ്ശേരി കെട്ടുതൊടി മുഹമ്മദ് ബിലാൽ (20), വാഴക്കാട് മുണ്ടുമുഴി പേരടത്ത് മീത്തൽ ആഷിഖലി (26) എന്നിവരെ എലത്തൂർ പൊലീസ് ഇൻസ്പെക്ടർ കെ.കെ. ബിജുവിെൻറ നേതൃത്വത്തിെല സംഘം പിടികൂടിയത്.
വാഹനത്തിെൻറ നമ്പർ മാറ്റി ഓടിക്കുകയായിരുന്നു. ഉടമ നൽകിയ സൂചനയുടെ അടിസ്ഥാനത്തിൽ പന്തീരാങ്കാവ് ഭാഗത്തുവെച്ച് ബൈക്ക് പൊലീസ് പിടികൂടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

