Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബൈക്ക് യാത്രക്കാരന്...

ബൈക്ക് യാത്രക്കാരന് കാറിടിച്ച് പരിക്കേറ്റ കേസ്: 68 ലക്ഷം നൽകാൻ വിധി

text_fields
bookmark_border
ബൈക്ക് യാത്രക്കാരന് കാറിടിച്ച് പരിക്കേറ്റ കേസ്: 68 ലക്ഷം നൽകാൻ വിധി
cancel

വ​ട​ക​ര: കാ​റി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​ര​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കേ​സി​ൽ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ വി​ധി.

അ​ഞ്ച​ര​ക്ക​ണ്ടി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ധ്യാ​പ​ക​നും കോ​ട്ട​പ്പ​ള്ളി പൈ​ങ്ങോ​ട്ടാ​യി സ്വ​ദേ​ശി​യു​മാ​യ തറക്ക​ണ്ടി​യി​ൽ സ​ലീ​മി​ന്(48)​വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കേ​സി​ൽ 68,88,300 രൂ​പ​യും ഒ​മ്പ​തു ശ​ത​മാ​നം പ​ലി​ശ​യും കോ​ട​തി ചെ​ല​വും ന​ൽ​കാ​ൻ വ​ട​ക​ര മോ​ട്ടോ​ർ ആ​ക്സി​ഡ​ന്റ് ക്ലെ​യിം ട്രൈ​ബ്യു​ണ​ൽ ജ​ഡ്ജി കെ. ​രാ​മ​കൃ​ഷ്ണ​ൻ വി​ധി​ച്ചു.

യൂ​നി​വേ​ഴ്സ​ൽ സാം​ബോ ജ​ന​റ​ൽ ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി​യാ​ണ് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കേ​ണ്ട​ത്. 2019 ആ​ഗ​സ്റ്റ് 17 നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ അ​പ​ക​ടം. ആ​യ​ഞ്ചേ​രി​യി​ൽ​നി​ന്ന് തീ​ക്കു​നി​യി​ലേ​ക്ക് ബൈ​ക്കി​ൽ പോ​കു​ക​യാ​യി​രു​ന്ന സ​ലീ​മി​നെ ആ​യ​ഞ്ചേ​രി ടൗ​ണി​ൽ എ​തി​രെ വ​ന്ന കാ​റി​ടി​ച്ചാ​ണ്‌ അ​പ​ക​ടം. അ​ന്യാ​യ​ക്കാ​ര​നു​വേ​ണ്ടി അ​ഡ്വ. വി.​എ. ന​ജീ​ബ്, എ​ൻ.​സി. അ​രു​ണി​മ എ​ന്നി​വ​ർ ഹാ​ജ​രാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bike accident
News Summary - Bike rider hit by car injured case: verdict to pay 68 lakhs
Next Story