Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകോ​ഴി​ക്കോ​ട് നഗരത്തിൽ...

കോ​ഴി​ക്കോ​ട് നഗരത്തിൽ എല്ലാ വാർഡിലും സൈക്കിൾ സ്റ്റാൻഡും സൈക്കിളും; പദ്ധതി അടുത്ത മാസം

text_fields
bookmark_border
കോ​ഴി​ക്കോ​ട് നഗരത്തിൽ എല്ലാ വാർഡിലും സൈക്കിൾ സ്റ്റാൻഡും സൈക്കിളും; പദ്ധതി അടുത്ത മാസം
cancel

കോ​ഴി​ക്കോ​ട്​: ന​ഗ​രം മു​ഴു​വ​ൻ സൈ​ക്കി​ൾ യാ​ത്രാ​സൗ​ക​ര്യം ല​ഭ്യ​മാ​ക്കാ​നു​ള്ള പ​ദ്ധ​തി​ക്ക് അ​ടു​ത്ത മാ​സം തു​ട​ക്ക​മാ​വും. ആ​ദ്യ​ഘ​ട്ട​മാ​യി ബീ​ച്ചി​ല്‍ സൈ​ക്കി​ള്‍ സ്റ്റാ​ന്‍ഡ് ഒ​രു​ക്കാ​നാ​ണ്​ തീ​രു​മാ​നം. കോ​ര്‍പ​റേ​ഷ​ന്‍ ഓ​ഫി​സി​ന് സ​മീ​പം മാ​ർ​ച്ച്​ എ​ട്ടി​ന്​ വ​നി​താ​ദി​ന​ത്തി​ൽ ത​​ന്നെ തു​ട​ക്ക​മി​ടാ​നാ​ണ്​ ശ്ര​മം. എ​ല്ലാ വാ​ര്‍ഡി​ലും സൈ​ക്കി​ള്‍ സ്റ്റാ​ന്‍ഡ് വ​രും.

ആ​രോ​ഗ്യ​ത്തോ​ടൊ​പ്പം പ്ര​കൃ​തി​ക്കി​ണ​ങ്ങി​യ യാ​ത്ര എ​ന്ന നി​ല​യി​ൽ എ​ല്ലാ വാ​ര്‍ഡു​ക​ളി​ലും സൈ​ക്കി​ള്‍ യാ​ത്ര ഒ​രു​ക്കാ​നാ​ണ്​ കോ​ര്‍പ​റേ​ഷ​ന്റെ പ​ദ്ധ​തി. 500 സൈ​ക്കി​ളു​ക​ൾ ത​യാ​റാ​ക്കും. 75 വാ​ര്‍ഡു​ക​ളി​ൽ 20 സൈ​ക്കി​ള്‍ വീ​തം ല​ഭ്യ​മാ​ക്കു​ക​യാ​ണ്​ ല​ക്ഷ്യം. ഒ​രു കോ​ടി​യോ​ളം രൂ​പ ചെ​ല​വ്​ വ​രു​ന്ന​താ​ണ്​ പ​ദ്ധ​തി. പി​ങ്ക് റൈ​ഡേ​ഴ്‌​സ് എ​ന്ന പേ​രി​ൽ മാ​നാ​ഞ്ചി​റ സ്ക്വ​യ​റി​ൽ സൈ​ക്കി​ൾ ല​ഭ്യ​മാ​ക്കാ​ൻ നേ​ര​ത്തേ പ​ദ്ധ​തി​യു​ണ്ടാ​യി​രു​ന്നു. അ​ത് മാ​റ്റ​ങ്ങ​ളോ​ടെ എ​ല്ലാ വാ​ർ​ഡു​ക​ളി​ലേ​ക്കു​മാ​ക്കു​ക​യാ​ണ്​ ല​ക്ഷ്യം. സം​രം​ഭ​ക​ത്വ ഗ്രൂ​പ്പു​ക​ള്‍ക്കു​വേ​ണ്ടി​യു​ള്ള പി​ങ്ക്​ റൈ​ഡേ​ഴ്​​സ്​ പ​ദ്ധ​തി​ക്ക്​ ബ​ജ​റ്റി​ല്‍ ര​ണ്ട​ര ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി​യി​രു​ന്നു. അ​തി​ന്റെ വി​പു​ലീ​ക​ര​ണ​മാ​ണ്​ പു​തി​യ പ​ദ്ധ​തി.

പ്ലാ​ന്‍ഫ​ണ്ടി​ല്‍നി​ന്ന് വ​നി​താ​ഘ​ട​ക പ​ദ്ധ​തി​യി​ല്‍ പ​ണം അ​നു​വ​ദി​ക്കു​ക​യാ​ണ്​ ചെ​യ്യു​ക. പി​ങ്ക്​ റൈ​ഡേ​ഴ്​​സ്​ പ​ദ്ധ​തി പ്ര​കാ​രം സ്‌​പോ​ണ്‍സ​ര്‍മാ​രെ ക​ണ്ടെ​ത്തി സൈ​ക്കി​ളു​ക​ൾ സം​ഘ​ടി​പ്പി​ക്കാ​നാ​യി​രു​ന്നു നീ​ക്കം. പു​തി​യ പ​ദ്ധ​തി​യി​ൽ സൈ​ക്കി​ള്‍ കോ​ർ​പ​റേ​ഷ​ൻ ത​ന്നെ വാ​ങ്ങും. കോ​ര്‍പ​റേ​ഷ​ന്‍ ക്ഷേ​മ​കാ​ര്യ​സ​മി​തി​യു​ടെ കീ​ഴി​ലാ​ണ്​ പ​ദ്ധ​തി. കൗ​ണ്‍സി​ല​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​മി​തി​യാ​ണ്​ ഓ​രോ വാ​ർ​ഡി​ലും സൈ​ക്കി​ളു​ക​ൾ നി​യ​ന്ത്രി​ക്കു​ക. മ​ണി​ക്കൂ​റി​ന് 20 രൂ​പ​യാ​ണ്​ വാ​ട​ക നി​ശ്ച​യി​ച്ച​ത്. വ​നി​ത​ക​ളെ​യാ​ണ്​ കാ​ര്യ​മാ​യി ല​ക്ഷ്യ​മി​ടു​ന്ന​ത്. എ​ങ്കി​ലും ആ​ർ​ക്കും ഉ​പ​യോ​ഗി​ക്കാം.

ന​ഗ​ര​വാ​സി​ക​ൾ ആ​രോ​ഗ്യ​മു​ള്ള​വ​രാ​വു​ന്ന​തി​നൊ​പ്പം കാ​ര്‍ബ​ണ്‍ ര​ഹി​ത​മാ​ക്കി കോ​ഴി​ക്കോ​ടി​നെ മാ​റ്റു​ക​യും ല​ക്ഷ്യ​മാ​ണ്. പ​ബ്ലി​ക് സൈ​ക്കി​ൾ സ​വാ​രി @ വാ​ർ​ഡ് 63 എ​ന്ന​ പേ​രി​ൽ തി​രു​ത്തി​യാ​ട്​ വാ​ർ​ഡി​ൽ പ​ദ്ധ​തി നേ​ര​ത്തേ ഉ​ദ്ഘാ​ട​നം ചെ​യ്തി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BicycleBicycle standkozhikode News
News Summary - Bicycle stands and bicycles in every ward in Kozhikode
Next Story