നവീകരണം കാത്ത് ഭട്ട് റോഡ് ബീച്ച് പാർക്ക്
text_fieldsകടലാക്രമണത്തിൽ തകർന്ന പാർക്കും നടപ്പാതയും
കോഴിക്കോട്: ഭട്ട് റോഡ് ബീച്ചിനടുത്തുള്ള പൊളിഞ്ഞ് കിടക്കുന്ന പാർക്ക് നവീകരിക്കാത്തത് സൗന്ദര്യവത്ക്കരണത്തിന്റെ മേനിപറയുന്ന കോഴിക്കോട് നഗരത്തിന് നാണക്കേടാകുന്നു. കടലാക്രമണത്തിൽ തകർന്ന പാർക്കും നടപ്പാതകളും നവീകരിക്കാത്തത് അപകടം ക്ഷണിച്ചുവരുത്തും. ദിനംപ്രതി നിരവധി പേർ വന്നിരിക്കുന്ന ഭാഗമാണ് തകർന്നു കിടക്കുന്നത്. ഇവിടെയുള്ള വിളക്കുകാലുകളും മഴയും വെയിലും കൊള്ളാതിരിക്കാനുള്ള ചെറിയ കുടിലുകളും കടലാക്രമണത്തിൽ തകർന്ന നിലയിൽ തുടരുന്നു. ഇന്റർലോക്കുകൾ ഇളകി അടിയിലുള്ള പൈപ്പും മറ്റും പുറത്തേക്ക് പൊങ്ങി വന്ന അവസ്ഥയിലാണ്. കടലിലേക്കുള്ള സ്റ്റപ്പുകളും തകർന്നിട്ടുണ്ട്.
സൗത് ബീച്ചിനും കടൽപ്പാലങ്ങൾക്കിടയിലുമെന്നപോലെ ഭട്ട് റോഡ് ബീച്ചിലും അവധി ദിവസങ്ങളിലടക്കം വൻ തിരക്കാണനുഭവപ്പെടുന്നത്. ടൂറിസം വകുപ്പ് ഭട്ട് റോഡിലെ റോഡുകളടക്കം നവീകരിക്കാനും തകർന്ന ഭാഗങ്ങൾ വൃത്തിയാക്കാനും ബീച്ച് നവീകരിക്കാനും പദ്ധതിയിട്ടെങ്കിലും തുടർനടപടികളിലേക്ക് കടന്നിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

