കടലിൽ വീണ മത്സ്യത്തൊഴിലാളിയെ കണ്ടെത്തിയില്ല
text_fieldsRepresentative Image
ബേപ്പൂർ: മത്സ്യബന്ധനത്തിന് പോയ ബോട്ടിൽനിന്ന് തെറിച്ചുവീണ രാമനാട്ടുകര സ്വദേശി സിദ്ദീഖിനെ (57) കണ്ടെത്താനായില്ല. തിങ്കളാഴ്ച പകൽ മൂന്നുമണിക്ക് മത്സ്യബന്ധനത്തിനിടെയാണ് തൊഴിലാളികൾ കടലിൽ തെറിച്ചു വീണത്. സമീപത്തെ ഇരുപതോളം ബോട്ടുകൾ രണ്ടുദിവസം തുടർച്ചയായി തിരച്ചിൽ നടത്തിയിരുന്നു. കാലാവസ്ഥ നിരീക്ഷകരുടെ മുന്നറിയിപ്പിനെത്തുടർന്ന് ബോട്ടുകൾ തിരച്ചിൽ മതിയാക്കുകയായിരുന്നു. ശക്തമായ കാറ്റും മഴയും കാരണം കോസ്റ്റ് ഗാർഡിെൻറ തിരച്ചിലും കാര്യമായി നടന്നില്ലെന്നാണ് വിവരം.
സമീപത്ത് മത്സ്യബന്ധനം നടത്തിയിരുന്ന കുളച്ചൽ സ്വദേശിയുടെ 'ഡെന്മാർക്ക്' ബോട്ടിെൻറ വല സിദ്ദീഖ് ജോലിചെയ്യുന്ന ചേക്കിൻറകത്ത് നഫ്തറിെൻറ 'ചെറാട്ടൽ' ബോട്ടുമായി കൊളുത്തിയപ്പോൾ നിയന്ത്രണം തെറ്റി തൊഴിലാളികൾ കടലിൽ തെറിച്ചു വീഴുകയായിരുന്നു.

