സ്കൂട്ടറുമായെത്തി സ്വർണമാല കവർന്നു
text_fieldsബേപ്പൂർ: ക്ഷേത്രദർശനത്തിനു പോവുകയായിരുന്ന സ്ത്രീയുടെ രണ്ടുപവൻ സ്വർണമാല സ്കൂട്ടറിലെത്തിയ യുവാവ് പൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞു. ബേപ്പൂർ വലിയപറമ്പ് അരുന്ധതിയുടെ മാലയാണ് കവർന്നത്. കല്ലിങ്ങൽ പിണ്ണാണത്ത് ക്ഷേത്രപരിസരത്തുനിന്നാണ് മാല പൊട്ടിച്ചെടുത്തത്. അതിരാവിലെ ഗോതീശ്വര ക്ഷേത്രത്തിലേക്ക് പോകുമ്പോഴായിരുന്നു സംഭവം.
ബഹളംവെച്ചതോടെ നാട്ടുകാർ പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും മോഷ്ടാവിനെ കണ്ടെത്താനായില്ല. ബേപ്പൂർ പൊലീസ് ഇൻസ്പെക്ടർമാരായ എൻ. ബിശ്വാസ്, എൻ. രാജേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു. സ്ത്രീയുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.