Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightBeyporechevron_rightസൗദിയിലെ കാറപകടം:...

സൗദിയിലെ കാറപകടം: ​േബപ്പൂർ സ്വദേശികളുടെ മൃതദേഹങ്ങൾ ഇന്ന് ഖ​ബ​റ​ട​ക്കും

text_fields
bookmark_border
saudi accident malayali family
cancel
camera_alt

അപകടത്തിൽ മരിച്ച മലയാളി കുടുംബം

ബേ​പ്പൂ​ർ: ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച സൗ​ദി അ​റേ​ബ്യ​യി​ൽ കാ​റ​പ​ക​ട​ത്തി​ൽ മ​രി​ച്ച അ​ഞ്ചു​പേ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ ബു​ധ​നാ​ഴ്ച ബേ​പ്പൂ​രി​ൽ എ​ത്തി​ച്ച് ഖ​ബ​റ​ട​ക്കും.

ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ എ​ത്തു​മെ​ന്നാ​യി​രു​ന്നു കു​ടും​ബ​വും ബി​ഷ​യി​ലെ സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രും അ​റി​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, മൃ​ത​ദേ​ഹ​ങ്ങ​ൾ നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള രേ​ഖ​ക​ളു​ടെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്ക് കാ​ല​താ​മ​സം വ​ന്ന​ത് കാ​ര​ണ​മാ​ണ് വൈ​കി​യ​ത്. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ച നെ​ടു​മ്പാ​ശ്ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് ആം​ബു​ല​ൻ​സി​ൽ 11ഓ​ടെ ബേ​പ്പൂ​രി​ലെ ത​റ​വാ​ട് വീ​ട്ടി​ൽ എ​ത്തി​ച്ച് ബ​ന്ധു​ക്ക​ൾ​ക്ക് കാ​ണു​ന്ന​തി​ന്​ സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തും. തു​ട​ർ​ന്ന് ബേ​പ്പൂ​ർ വ​ലി​യ ജു​മു​അ​ത്ത് പ​ള്ളി​യി​ൽ ന​ട​ത്തു​ന്ന മ​യ്യി​ത്ത് ന​മ​സ്കാ​രാ​ന​ന്ത​രം ഖ​ബ​റ​ട​ക്കും.

ബേ​പ്പൂ​ർ പാ​ണ്ടി​ക​ശാ​ല​ക്ക​ണ്ടി ആ​ലി​ക്കോ​യ -ഹ​ഫ്സ​ത്ത് ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ മു​ഹ​മ്മ​ദ് ജാ​ബി​ർ, ഭാ​ര്യ കാ​ര​പ്പ​റ​മ്പ് ചെ​ങ്ങോ​ട്ട് ഇ​സ്മാ​യി​ൽ -ഖ​ദീ​ജ ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ ഷ​ബ്ന, മ​ക്ക​ളാ​യ ലു​ത്ഫി മു​ഹ​മ്മ​ദ് ജാ​ബി​ർ, ലൈ​ബ മു​ഹ​മ്മ​ദ് ജാ​ബി​ർ, സ​ഹ മു​ഹ​മ്മ​ദ് ജാ​ബി​ർ എ​ന്നി​വ​ർ കി​ഴ​ക്ക​ൻ സൗ​ദി​യി​ലെ ജു​ബൈ​ലി​ൽ​നി​ന്ന്​ ജി​സാ​നി​ലേ​ക്ക് ജോ​ലി​യാ​വ​ശ്യാ​ർ​ഥം കു​ടും​ബ​സ​മേ​തം പോ​വു​ന്ന​തി​നി​ട​യി​ൽ ബി​ശ​യി​ൽ വെ​ച്ചാ​ണ് കാ​റ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident Deathbeyporesaudi car accident
News Summary - Saudi car accident: Bodies of Beypore natives to be buried today
Next Story