പിടിച്ചുപറി കേസ് പ്രതി പിടിയിൽ
text_fieldsബേപ്പൂർ: നടുവട്ടം മാഹിയിൽ ഇടവഴിയിൽ യുവതിയുടെ മാല പിടിച്ചുപറിച്ച കേസിലെ പ്രതി പൊലീസ് പിടിയിലായി. ഐക്കരപ്പടിയിൽ വാടകക്ക് താമസിക്കുന്ന പെരിങ്ങാവ് സ്വദേശി കുഴിക്കോട്ടിൽ എ.ടി. ജാഫറിനെയാണ് (33) മാറാട് എസ്.ഐ എം.സി.ഹരീഷും ക്രൈം സ്ക്വാഡും ചേർന്ന് അറസ്റ്റ് ചെയ്തത്.
ഇരുചക്ര വാഹനത്തിൽ സഞ്ചരിച്ച്, ഇടവഴിയിലൂടെ നടന്നുപോകുന്ന സ്ത്രീയുടെ കഴുത്തിൽനിന്ന് ആറര പവൻ തൂക്കം വരുന്ന സ്വർണമാല പിടിച്ചുപറിച്ച് പ്രതി രക്ഷപ്പെടുകയായിരുന്നു. ഈ മാസം 13ന് വൈകീട്ട് നടുവട്ടം മാഹിയിൽ, മണ്ടോടി ഗ്യാസ് ഏജൻസി നടത്തുന്ന സുധീറിെൻറ ഭാര്യ ബിന്ദുവിെൻറ കഴുത്തിൽനിന്നാണ് മാല കവർന്നത്.
മാറാട് പൊലീസ്,സൗത്ത് എ.സി എ.ജെ.ബാബു, സി.ഐ വിനോദ് എന്നിവരുടെ നേതൃത്വത്തിൽ 60ഓളം സി.സി.ടി.വി കാമറകൾ പരിശോധിക്കുകയും മുൻകേസുകളിൽ ഉൾപ്പെട്ട നിരവധിപേരെ നിരീക്ഷിക്കുകയും ചെയ്തപ്പോഴാണ് പ്രതിയെപ്പറ്റി സൂചന ലഭിച്ചത്. ഫറോക്ക്, പരപ്പനങ്ങാടി സ്റ്റേഷൻ പരിധികളിൽനിന്ന് മാല കവർന്നതായി ഇയാൾ സമ്മതിച്ചു. എഴുപതോളം പിടിച്ചുപറി കേസിൽ ഇയാൾ പ്രതിയാണ്. കൊച്ചിയിൽ മൂന്നിലധികം സിനിമകളിൽ ചെറിയ വേഷങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

