Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബേപ്പൂർ തുറമുഖത്ത് നിരോധിത പുകയില ഉൽപന്നം പിടികൂടി

text_fields
bookmark_border
tobacco products
cancel
camera_alt

representational image

ബേപ്പൂർ: തുറമുഖത്തുനിന്ന് ലക്ഷദ്വീപിലേക്ക് പോകുന്ന ഉരുവിൽ കയറ്റുന്നതിനായി കൊണ്ടുവന്ന ഹാൻസ് പാക്കറ്റുകൾ ബേപ്പൂർ പൊലീസ് പിടിച്ചെടുത്തു. ബേപ്പൂർ സ്വദേശി പൂണാർ വളപ്പിൽ ചെറിയാലിങ്ങൽ ഫൈസലിനെ (41) പൊലീസ് അറസ്റ്റ് ചെയ്തു. പച്ചക്കറികളും വസ്ത്രങ്ങളും ദ്വീപിലേക്ക് അയക്കാനെന്ന വ്യാജേനയാണ് ഹാൻസിന്റെ 75 കിലോ തൂക്കം വരുന്ന മൂന്ന് കെട്ടുകൾ മറിയ മാത എന്ന ഉരുവിൽ കയറ്റുന്നതിനായി തുറമുഖത്തെത്തിച്ചത്.

വിവരമറിഞ്ഞ് പൊലീസ് സംഘംപരിശോധിക്കാനെത്തിയപ്പോൾ പുകയില ഉൽപന്നം തുറമുഖത്ത് ഇറക്കിവെച്ച പ്രതിയായ ഫൈസൽ രണ്ട് കെട്ടുകൾ വാർഫിനോട് ചേർന്ന പുഴയിലേക്കെറിഞ്ഞു. പൊലീസും തൊഴിലാളികളും ചേർന്ന് വെള്ളത്തിൽനിന്ന് രണ്ട് കെട്ടും പൊക്കിയെടുത്തു. ലക്ഷദ്വീപിൽ ചരക്കുകൾ ഇറക്കുന്നതിനിടെ നിരോധിത പുകയില ഉൽപന്നങ്ങൾ കണ്ടെത്തിയാൽ ഉരുവിന്റെ ഉടമയും ജീവനക്കാരും പ്രതികളാകുന്ന കേസാണിത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Prohibited tobacco product seized at Beypur port
Next Story