അവകാശച്ചങ്ങല സംഘടിപ്പിച്ചു
text_fieldsഎൻ.ജി.ഒ അസോസിയേഷൻ അവകാശച്ചങ്ങല ജില്ല സെക്രട്ടറി പ്രേംനാഥ് മംഗലശ്ശേരി ഉദ്ഘാടനം ചെയ്യുന്നു
ബേപ്പൂർ: സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളമടക്കമുള്ള അവകാശങ്ങളും ആനുകൂല്യങ്ങളും തടഞ്ഞുവെക്കുന്ന സർക്കാറിന്റെ നടപടി ദ്രോഹകരമെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ ജില്ല സെക്രട്ടറി പ്രേംനാഥ് മംഗലശ്ശേരി. മാത്തോട്ടം വനശ്രീയിൽ സംഘടിപ്പിച്ച എൻ.ജി.ഒ അസോസിയേഷൻ അവകാശച്ചങ്ങല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബ്രാഞ്ച് പ്രസിഡന്റ് കെ.വി. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി. ബിന്ദു, മധു രാമനാട്ടുകര, ജില്ല ഭാരവാഹികളായ വി.പി. ജംഷീർ, കെ.പി. സുജിത, എലിസബത്ത് ടി. ജേക്കബ്, ഷാജി ജേക്കബ്, കെ. ജോതിഷ് കുമാർ എന്നിവർ സംസാരിച്ചു.

