ഒറ്റ നമ്പർ ലോട്ടറി: മൂന്നു പേർ അറസ്റ്റിൽ
text_fieldsബേപ്പൂർ: മൊബൈൽ ഫോണിലൂടെ ഒറ്റ നമ്പർ ലോട്ടറി കച്ചവടം നടത്തിയ മൂന്നു പേർ അറസ്റ്റിലായി. അരക്കിണറിൽ കേരള ലക്കി ലോട്ടറിക്കട നടത്തുന്ന കുണ്ടായിത്തോട് തോണിച്ചിറ സ്വദേശികളായ സബീഷ് (38), സവാദ് (28), മാറാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ ലോട്ടറി വില്പന നടത്തുന്ന മലപ്പുറം കൊണ്ടോട്ടി സ്വദേശി വിജുമോൻ എന്നിവരാണ് അറസ്റ്റിലായത്.
ലോട്ടറി കച്ചവടത്തിന് ഉപയോഗിക്കുന്ന മൊബൈൽ ഫോണുകളും 1,21,000 ഇവരില്‍നിന്ന് പിടിച്ചെടുത്തു. കോഴിക്കോട് ഡെപ്യൂട്ടി കമീഷണർക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഫറോക്ക് എ.സി.പി എം. സിദ്ദീഖിന്റെ നേതൃത്വത്തിൽ ക്രൈം സ്ക്വാഡും ബേപ്പൂർ, മാറാട് ഇന്‍സ്പെക്ടര്‍മാരായ സുമേഷിന്റെയും റിൻസ് എം. തോമസിന്റെയും സംഘവും ചേർന്നാണ് ഒരേ സമയം പരിശോധന നടത്തിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

