Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightBeyporechevron_rightഭക്ഷണമില്ല;...

ഭക്ഷണമില്ല; തെരുവുനായ്ക്കൾ കൂട്ടമായി കറങ്ങുന്നത് ഭീഷണി

text_fields
bookmark_border
ഭക്ഷണമില്ല; തെരുവുനായ്ക്കൾ കൂട്ടമായി കറങ്ങുന്നത് ഭീഷണി
cancel
camera_alt

മാത്തോട്ടം ‘വനശ്രീ’ക്ക്​ പിൻവശത്തെ റോഡിലെ നായ്​ക്കൂട്ടം

ബേപ്പൂർ: ഭക്ഷണം കിട്ടാത്തതിനാൽ തെരുവുനായ്ക്കൾ കൂട്ടത്തോടെ കറങ്ങിനടക്കുന്നത് ഭീഷണിയാകുന്നു. കോവിഡിനെ തുടർന്നുണ്ടായ ലോക്ഡൗണിൽ മലയാളിയുടെ ഭക്ഷണശീലത്തിൽ വന്ന മാറ്റമാണ് തെരുവുനായ്ക്കളെ പട്ടിണിയിലാക്കിയത്.

നേരത്തേ​ ഹോട്ടലുകളിൽനിന്നും വീടുകളിൽനിന്നും കല്യാണമണ്ഡപങ്ങൾ, വിദ്യാലയങ്ങൾ തുടങ്ങിയ സ്ഥാപനങ്ങളിൽനിന്നും യഥേഷ്​ടം പുറന്തള്ളുന്ന ഭക്ഷണാവശിഷ്​ടങ്ങൾ ലഭിക്കാതെ വന്നതോടെയാണ്, ഇവ ഭക്ഷണംതേടി കൂട്ടമായി അലയുന്നത് പതിവായത്.

ആളൊഴിഞ്ഞ പറമ്പുകളിലും പണി പൂർത്തിയാകാത്ത വീടുകളിലും കെട്ടിടങ്ങളിലും തെരുവുനായ്ക്കൾ കൂട്ടമായിട്ടാണ് അധിവസിക്കുന്നത്. പ്രധാന റോഡുകളിലും ഇടവഴികളിലും നായ്ക്കൾ കൂട്ടമായി ഓടിനടക്കുന്നത് സ്ത്രീകളടക്കമുള്ള വഴിയാത്രക്കാരെ വല്ലാതെ ഭയപ്പാടിലാക്കുന്നു.

ഭക്ഷണം തേടിയുള്ള നായ്​ക്കളുടെ പരക്കംപാച്ചിലിനിടയിൽ, പരസ്പരം ബഹളംകൂട്ടി കടിച്ചുകീറി മാരകമായ മുറിവേൽപിക്കുന്നതും, പഴുപ്പ് ബാധിച്ച മുറിവുമായി ഇവ സഞ്ചരിക്കുന്നതും ഭീതിയുണ്ടാക്കുന്നതാണ്. ആളുകൾ എറിഞ്ഞോടിക്കുമ്പോൾ ഇവർ അക്രമകാരികളായി മുന്നോട്ടുവരുന്നു. കോവിഡ് നിയന്ത്രണങ്ങളാൽ, സന്ധ്യയോടെ തെരുവുകളൊക്കെ വിജനമാകുമ്പോൾ നായ്​ക്കൂട്ടം പ്രദേശം കൈയടക്കുകയാണ്.

കൂട്ടത്തോടെ അലഞ്ഞുതിരിയുന്ന തെരുവുനായ്ക്കൾ കാൽനടക്കാർക്കും ഇരുചക്രവാഹനയാത്രികർക്കും വ്യാപാരികൾക്കും ഭീഷണിയാണ്. രാത്രിസമയങ്ങളിൽ ഇരുചക്രവാഹനങ്ങൾക്ക​ു പിന്നാലെ നായ്ക്കൾ ഓടിവരുന്നത് അപകടഭീഷണി ഉയർത്തുന്നു. ബേപ്പൂരും പ്രാന്തപ്രദേശങ്ങളിലുമായി നൂറുകണക്കിന് നായ്ക്കളാണ് യഥേഷ്​ടം വിഹരിക്കുന്നത്.

ബേപ്പൂർ അങ്ങാടി, ഹാർബർ റോഡ് പരിസരം, ആർ.എം ഹോസ്പിറ്റലി​െൻറ പടിഞ്ഞാറുഭാഗം, പുഴവക്ക് പ്രദേശം, ബി.സി റോഡ് ജങ്​ഷൻ, ബേപ്പൂർ ഹൈസ്കൂളി​െൻറ പരിസര ഭാഗങ്ങൾ, നടുവട്ടം, അരക്കിണർ, മാത്തോട്ടം തുടങ്ങിയ സ്ഥലങ്ങളൊക്കെ, നായ്​ക്കൂട്ടങ്ങളുടെ വിഹാരകേന്ദ്രങ്ങളാണ്. നായ്​ക്കൾ കൂട്ടംകൂടിയുള്ള പരക്കംപാച്ചിൽ ഇങ്ങനെ തുടർന്നാൽ നാട്ടുകാരെ കടിച്ച് പരിക്കേൽപിക്കുന്നതും തുടരുമെന്നുറപ്പാണ്.

തെരുവുനായ്ക്കളെ അതി​െൻറ ആവാസവ്യവസ്ഥയിൽ ചെന്ന് നേരിട്ട് പിടികൂടി വന്ധ്യംകരിക്കാനും വാക്സിനേഷൻ നൽകാനും പദ്ധതിയുണ്ടായിരുന്നെങ്കിലും ഫലപ്രദമായി നടപ്പായില്ലെന്നും ആക്ഷേപമുണ്ട്. എത്രയും വേഗം അധികൃതരുടെ ഭാഗത്തുനിന്ന് നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:beyporestreet dogs
Next Story