25 വർഷത്തേക്ക് കുടിവെള്ളം, വിദ്യാഭ്യാസം, റോഡ്, ആരോഗ്യം എന്നിവയിൽ ആവശ്യമായ വികസനം ബേപ്പൂർ മണ്ഡലത്തിൽ കൊണ്ട് വരാൻ കിഫ്ബി പദ്ധതിക്ക് കഴിഞ്ഞുവെന്ന് വി.കെ.സി.മമ്മദ് കോയ എം.എൽ.എ.
ബേപ്പൂർ നിയമസഭ മണ്ഡലത്തിൽ വികസന പ്രവർത്തനങ്ങൾക്കായി ആകെ 198.568 കോടി രൂപയുടെ കിഫ്ബി പദ്ധതികൾ. ഇതിൽ അഞ്ച് കോടിയിൽ ഫറോക്ക് ഗണപത് വൊക്കേഷണൽ ഹയർ സെക്കൻഡറി, മൂന്ന് കോടിയുടെ ബേപ്പൂർ ഹയർ സെക്കൻഡറി സ്കൂളുകളുടെ കെട്ടിട നിർമാണം മാത്രമാണ് പൂർത്തീകരിച്ചത്. 27 കോടിയിൽ രാമനാട്ടുകര നഗരസഭ ചീക്കോട് കുടിവെള്ള പദ്ധതിക്കായി ഫാറൂഖ് കോളജ് ജല സംഭരണി നിർമാണം 80 ശതമാനം പൂർത്തിയായിട്ടുണ്ട്. ഫറോക്ക് നഗരസഭയിൽ കരുവൻ തിരുത്തി കുടിവെള്ള പദ്ധതിക്കായി 18.65 കോടിയുടെ പണി പുരോഗമിക്കുന്നു.
Disclaimer:
ഇത് പരസ്യ സപ്ലിമെൻറാണ്. പരസ്യത്തിൽ പരമാർശിക്കുന്ന അവകാശവാദങ്ങൾ madhyamam.com േൻറതല്ല.