ബേപ്പൂരിന്റെ ഓളപ്പരപ്പിൽ കയാക്കിങ് ബോട്ടുകൾ
text_fieldsrepresentational image
ബേപ്പൂർ: ഈമാസം 24 മുതൽ 28 വരെ നടക്കുന്ന രണ്ടാമത് ബേപ്പൂർ അന്താരാഷ്ട്ര ജലമേളയുടെ ഭാഗമായി ജലാരവത്തിന്റെ നാളുകൾക്ക് തുടക്കമാവുമ്പോൾ കാണികളെ കാത്തിരിക്കുന്നത് കയാക്കിങ്ങിന്റെ മാന്ത്രികക്കാഴ്ചകളും മത്സരങ്ങളും. കുതിച്ചുവരുന്ന കടൽത്തിരകളെ ഭേദിച്ച് ബേപ്പൂരിന്റെ ഓളപ്പരപ്പിൽ കയാക്കിങ് ബോട്ടുകൾ അണിനിരക്കും. മേളയുടെ ഭാഗമായി സിറ്റ് ഓണ്‍ ടോപ് കയാക്കിങ്, കടൽ കയാക്കിങ്, സ്റ്റാൻഡ്അപ് പെഡലിങ് വിഭാഗങ്ങളിലാണ് മത്സരം നടക്കുക.
സിംഗ്ൾ, ഡബ്ൾ എന്നിങ്ങനെ പുരുഷ-വനിത വിഭാഗങ്ങളിൽ മത്സരം നടക്കും. അന്തർസംസ്ഥാനങ്ങളിൽനിന്നടക്കം നിരവധി മത്സരാർഥികൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രശസ്ത കലാകാരന്മാർ അണിനിരക്കുന്ന കൾചറൽ പരിപാടികൾ സായാഹ്നത്തെ സംഗീതസാന്ദ്രമാക്കും. ആർമി, നേവി, കോസ്റ്റ് ഗാർഡ് സംഘങ്ങളുടെ ആകസ്മിക പ്രകടനങ്ങളും നടക്കും.