Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightBeyporechevron_rightകൃത്രിമ വെളിച്ചം...

കൃത്രിമ വെളിച്ചം ഉപയോഗിച്ച് മത്സ്യബന്ധനം; ബോട്ട് കസ്റ്റഡിയിലെടുത്ത് 2.5 ലക്ഷം പിഴ ഈടാക്കി

text_fields
bookmark_border
കൃത്രിമ വെളിച്ചം ഉപയോഗിച്ച് മത്സ്യബന്ധനം; ബോട്ട് കസ്റ്റഡിയിലെടുത്ത് 2.5 ലക്ഷം പിഴ ഈടാക്കി
cancel
camera_alt

കൃത്രിമ വെളിച്ചം ഉപയോഗിച്ച് മത്സ്യബന്ധനം നടത്തിയ ബോട്ട് ഫിഷറീസ് വകുപ്പ് ബേപ്പൂർ ഹാർബറിൽ കസ്റ്റഡിയിലെടുത്തപ്പോൾ

Listen to this Article

ബേപ്പൂർ: ശക്തിയേറിയ കൃത്രിമ വെളിച്ചം ഉപയോഗിച്ച് മത്സ്യബന്ധനം നടത്തിയ ബോട്ട് ഫിഷറീസ് വകുപ്പ് കസ്റ്റഡിയിലെടുത്ത് 2.5 ലക്ഷം പിഴ ഈടാക്കി. ബേപ്പൂർ പൂണാർവളപ്പ് സി. അഷറഫിന്റെ ഉടമസ്ഥതയിലുള്ള ‘ലോട്ടസ്’ ബോട്ടാണ് ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ് ടീം ബേപ്പൂർ ഹാർബറിൽ കസ്റ്റഡിയിലെടുത്തത്.

വരുംദിവസങ്ങളിലും ലൈറ്റ് ഫിഷിങ്, നൈറ്റ് ട്രോളിങ് എന്നിവക്കെതിരെയും ലൈസൻസും, പെർമിറ്റും ഇല്ലാത്ത മത്സ്യബന്ധന യാനങ്ങൾക്കെതിരെയും കർശന നടപടികൾ സ്വീകരിക്കുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ പി. അനീഷ് അറിയിച്ചു. ഫിഷറീസ് എക്സ്റ്റൻഷൻ ഓഫിസർ കെ. വിജുല, മറൈന്‍ എൻഫോഴ്സ്മെന്‍റ് എസ്.ഐ ടി.കെ രാജേഷ്, ഫിഷറീസ് ഗാർഡുമാരായ അരുൺ, ശ്രീരാജ്, റെസ്ക്യൂ ഗാർഡുമാരായ താജുദ്ദീൻ, രാജേഷ്, വിശ്വജിത് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Local Newsfishingartificial lightsBoat seized
News Summary - Fishing using artificial light; Boat seized and fined Rs 2.5 lakh
Next Story