Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightBeyporechevron_right...

മീ​ൻ​പി​ടി​ത്ത​ത്തി​നി​ടെ ക​ട​ലി​ൽ വീ​ണ് മ​രി​ച്ചു

text_fields
bookmark_border
മീ​ൻ​പി​ടി​ത്ത​ത്തി​നി​ടെ ക​ട​ലി​ൽ വീ​ണ് മ​രി​ച്ചു
cancel
camera_alt

ര​മ​ണ​ൻ

ബേ​പ്പൂ​ർ: മീ​ൻ​പി​ടി​ത്ത​ത്തി​നി​ടെ ബോ​ട്ടി​ൽ​നി​ന്ന്​ ക​ട​ലി​ൽ വീ​ണ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി മ​രി​ച്ചു. ബേ​പ്പൂ​ർ മാ​റാ​ട് സ്വ​ദേ​ശി ചോ​യി​ച്ച​ൻ​റ​ക​ത്ത് ര​മ​ണ​നാ​ണ്​ (65) മ​രി​ച്ച​ത്. മാ​റാ​ട് സ്വ​ദേ​ശി പ​ടി​ഞ്ഞാ​റ​ക​ത്ത് മ​ണി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള 'കൃ​ഷ്ണ​ജം' ബോ​ട്ട് ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ച​യാ​ണ് ആ​റു​പേ​രു​മാ​യി പു​റ​പ്പെ​ട്ട​ത്. ഉ​ച്ച​ക്ക് പ​ന്ത്ര​ണ്ട​ര​യോ​ടെ പു​റം​ക​ട​ലി​ൽ വെ​ച്ചാ​ണ് അ​പ​ക​ടം. കൂ​ടെ​യു​ള്ള​വ​ർ ക​ട​ലി​ൽ ചാ​ടി ര​ക്ഷ​പ്പെ​ടു​ത്തി ബോ​ട്ടി​ൽ​ക​യ​റ്റി. തു​ട​ർ​ന്ന് ഫൈ​ബ​ർ വ​ള്ള​ത്തി​ൽ ക​യ​റ്റി ബേ​പ്പൂ​ർ മ​ത്സ്യ​ബ​ന്ധ​ന തു​റ​മു​ഖ​ത്തെ​ത്തി​ച്ചു .

ബേ​പ്പൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​രി​ച്ചി​രു​ന്നു. മൃ​ത​ദേ​ഹം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഇ​ൻ​ക്വ​സ്​​റ്റി​നും കോ​വി​ഡ് പ​രി​ശോ​ധ​ന​ക്കും പോ​സ്​​റ്റ്​​മോ​ർ​ട്ട​ത്തി​നും ശേ​ഷം മൃ​ത​ദേ​ഹം ബു​ധ​നാ​ഴ്ച സം​സ്ക​രി​ക്കു​മെ​ന്ന് ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു. ഭാ​ര്യ: ശൈ​ല​ജ. മ​ക്ക​ൾ: അ​രു​ൺ, അ​ജി​ഷ. മ​രു​മ​ക്ക​ൾ: പ്ര​ഷ്യ, ജി​ജു. സ​ഹോ​ദ​ര​ങ്ങ​ൾ: സു​ഗു​ണ​ൻ, ഉ​ണ്ണി, സു​ഭാ​ഷി​ണി, ശ്യാ​മ​ള, പ​രേ​ത​രാ​യ ര​വീ​ന്ദ്ര​ൻ, വി​ശ്വ​നാ​ഥ​ൻ.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fishermandeath
News Summary - fisherman dies fell to sea
Next Story