Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബേപ്പൂരിൽ വെളിച്ചെണ്ണ കമ്പനിയിൽ തീപിടിത്തം
text_fieldsbookmark_border
ചൊവ്വാഴ്ച രാത്രി നടുവട്ടം മാഹിയിലെ വെളിച്ചെണ്ണ കമ്പനിയിൽ തീപിടിച്ചത് അഗ്നിശമനസേന അണക്കുന്നു
ബേപ്പൂർ: ബേപ്പൂരിൽ വെളിച്ചെണ്ണ കമ്പനിക്ക് തീപിടിച്ചു. ചൊവ്വാഴ്ച രാത്രി 9.30 ന്, നടുവട്ടം മാഹിയിലെ കെ.പി. ബാബുവിെൻറ ഉടമസ്ഥതയിലുള്ള അനിത ഓയിൽ മില്ലിലാണ് തീപിടിത്തമുണ്ടായത്.
മീഞ്ചന്തയിൽനിന്ന് അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു. തേങ്ങ ഉണക്കാനിട്ട കൊപ്രച്ചേവിനാണ് തീപിടിച്ചത്.
അഗ്നിശമനസേന യഥാസമയം എത്തിയതിനാൽ, വെളിച്ചെണ്ണ മൊത്തമായി സൂക്ഷിക്കുന്ന ഭാഗങ്ങളിലേക്കും യന്ത്രസാമഗ്രികൾ ഉള്ള ഭാഗത്തേക്കും തീ പടരാതെ രക്ഷിച്ചു. ഉണക്കാനിട്ട തേങ്ങ കത്തിനശിച്ച് നാലരലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി ഉടമ അറിയിച്ചു.
Next Story

