Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightBeyporechevron_rightബേപ്പൂർ...

ബേപ്പൂർ തുറമുഖത്തുനിന്ന് കണ്ടെയ്നർ കപ്പൽ സർവിസ് പുനരാരംഭിക്കും

text_fields
bookmark_border
Beypore port
cancel
camera_alt

പ്രതീകാത്മക ചിത്രം

Listen to this Article

ബേ​പ്പൂ​ർ: ബേ​പ്പൂ​ർ, അ​ഴീ​ക്ക​ല്‍, കൊ​ല്ലം തു​റ​മു​ഖ​ങ്ങ​ളെ ബ​ന്ധി​പ്പി​ച്ച് തീ​ര​ദേ​ശ ക​പ്പ​ല്‍ സ​ർ​വി​സ് അടുത്തമാസം അ​വ​സാ​ന​ത്തോ​ടെ പു​ന​രാ​രം​ഭി​ക്കു​മെ​ന്ന് തു​റ​മു​ഖ മ​ന്ത്രി​യു​ടെ ഓ​ഫി​സി​ൽ​നി​ന്ന് അ​റി​യി​ച്ചു.

രാ​ജ്യ​ത്തെ മു​ന്‍നി​ര ക​പ്പ​ല്‍ ക​മ്പ​നി​യാ​യ ജെ.​എം ബ​ക്‌​സി ഗ്രൂ​പ് സം​സ്ഥാ​ന സ​ര്‍ക്കാ​റി​ന്റെ പ്ര​ത്യേ​ക താ​ല്പ​ര്യം പ​രി​ഗ​ണി​ച്ചാ​ണ് സ​ർ​വി​സ് ന​ട​ത്തു​ന്ന​ത്. സ​ര്‍ക്കാ​ര്‍ പ്ര​ത്യേ​ക ഇ​ന്‍സെ​ന്റി​വ് സ്‌​കീം ഏ​ര്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

സം​സ്ഥാ​ന​ത്തെ ഉ​യ​ര്‍ന്ന കൈ​കാ​ര്യ ചെ​ല​വും റി​ട്ടേ​ണ്‍ കാ​ര്‍ഗോ​യു​ടെ അ​ഭാ​വ​വും പ​രി​ഗ​ണി​ച്ചാ​ണ് ഇ​ന്‍സെ​ന്റീ​വ് ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച​ത്. ഇ​ന്‍സെ​ന്റീ​വ് ഇ​ന​ത്തി​ല്‍ ക​മ്പ​നി​ക്ക് 1.56 കോ​ടി രൂ​പ വി​ത​ര​ണം ചെ​യ്തു. 71 ല​ക്ഷം രൂ​പ​കൂ​ടി കൊ​ടു​ക്കാ​നു​ണ്ട്.

ഇ​പ്പോ​ള്‍ സ​ർ​വി​സ് ന​ട​ത്തു​ന്ന ക​പ്പ​ലി​ന്റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ക്കാ​ണ് ത​ല്‍ക്കാ​ലം സ​ർ​വി​സ് നി​ര്‍ത്തി​വെ​ച്ച​തെ​ന്നും വാ​ർ​ത്താ​ക്കു​റി​പ്പി​ൽ പ​റ​യു​ന്നു. ബേ​പ്പൂ​ര്‍, അ​ഴീ​ക്ക​ല്‍ തു​റ​മു​ഖ​ങ്ങ​ളി​ല്‍ ഡ്ര​ഡ്ജി​ങ് ന​ട​ത്താ​ൻ സ​ര്‍ക്കാ​ര്‍ തീ​രു​മാ​നം എ​ടു​ത്തി​ട്ടു​ണ്ട്. ഇ​ത് ഉ​ട​ന്‍ പൂ​ര്‍ത്തി​യാ​ക്കും. മാ​രി​ടൈം ബോ​ര്‍ഡ് രൂ​പ​വ​ത്ക​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രു​ക​യാ​ണ്. ചെ​റു​കി​ട തു​റ​മു​ഖ മേ​ഖ​ല​യി​ല്‍ പു​തി​യ പ​ദ്ധ​തി​ക​ള്‍ ഏ​റ്റെ​ടു​ക്കാ​ൻ തു​റ​മു​ഖ വ​കു​പ്പ് ശ്ര​മം ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും ഇ​തി​ന്റെ ഭാ​ഗ​മാ​യി ഇ​ന്‍വെ​സ്റ്റേ​ഴ്‌​സ് മീ​റ്റ് സ​ര്‍ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച​താ​യും വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Beypore portContainer shipContainer ship services
News Summary - Container ferry service will resume from Beypore port
Next Story